By Malakkallu Express:December 02, 2014
പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു; കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി
ചെന്നൈ: പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശനും മുന്‍കാല നടി ലിസിയും 24 വര്‍ഷത്തെ ദാമ്ബത്യത്തിന് വിരമമിട്ട് വേര്‍പിരിയാന്‍ തീരുമാനിച്ചു. ലിസി ആണ് ഇക്കാര്യം പുറത്തുവിട്ടത്. വിവാഹ മോചനത്തിനായി ഇരുവരും ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഫെബ്രുവരിയില്‍ ഐസിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് ഇറങ്ങിയ ഗോസിപ്പുകളില്‍ ഇരുവരും പിരുയുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സഹൃത്തുക്കള്‍ ഇടപെട്ട് കുടുംബ പ്രശ്‌നങ്ങള്‍ തത്കാലം പറഞ്ഞു തീര്‍ക്കുകയായിരുന്നു എന്നാണ് വിവരം. മോഹന്‍ലാലും ഭാര്യ സുചിത്രയും കമലഹാസനും ഗൗതമിയും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന് ലിസിയും വെളിപ്പെടുത്തിയിരുന്നു. പരസ്പരം സംസാരിക്കാത്ത അവസ്ഥയിലായിരുന്നു അന്ന് ഇരുവരും. പ്രിയന്‍ -ലിസി ദമ്ബതികള്‍ക്ക് രണ്ടു മക്കളാണ്. കല്യാണിയും സിദ്ധാര്‍ത്ഥും. ഇരുവരും വിദേശത്ത് വിദ്യാര്‍ത്ഥികളാണ്.

