By Malakkallu Express:December 07, 2014
തീവ്രവാദികള്‍ ഉപയോഗിച്ചത് പാക് നിര്‍മ്മിത ആയുധങ്ങളെന്ന് സൈന്യം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിനുനേരെ വെള്ളിയാഴ്ച ആക്രമണം നടത്തിയ തീവ്രവാദികള്‍ ഉപയോഗിച്ചത് പാകിസ്താനില്‍ നിര്‍മ്മിച്ച ആയുധങ്ങളാണെന്ന് സൈന്യം. ആക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ള ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളാണെന്ന് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ സുബ്രതാ സഹ മാധ്യമങ്ങളോട് പറഞ്ഞു. 
പാകിസ്താനില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍നിന്ന് സൈന്യം കണ്ടെടുത്തിട്ടുണ്ട്. ദിവസങ്ങളോളം ആക്രമണം നടത്താന്‍ തയ്യാറെടുത്താണ് പരിശീലനം ലഭിച്ച തീവ്രവാദികളെത്തിയത്. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവ ഭീകരര്‍ സംഭരിച്ചിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഭക്ഷണപ്പൊതികളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
സാധാരണ നുഴഞ്ഞുകയറ്റവും വെടിവെപ്പുമല്ല വെള്ളിയാഴ്ച നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക് സൈന്യത്തിന്റെ പിന്തുണയില്ലാതെ ഇത്തരത്തിലുള്ള ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് കഴിയില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
ജമ്മു കശ്മീരിലെ നാലിടങ്ങളില്‍ വെള്ളിയാഴ്ച നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ സൈനികരും ഭീകരരും അടക്കം 21 പേരാണ് മരിച്ചത്. ഒമ്പത് സൈനികരും മൂന്ന് പോലീസുകാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം ഏഴ് തീവ്രവാദികളെ സൈന്യം വധിച്ചു. ആറ് എ കെ 47 തോക്കുകളും വെടിയുണ്ടകളും രണ്ട് ചെറിയ തോക്കുകളും രണ്ട് നൈറ്റ് വിഷന്‍ ബൈനോക്കുലറുകളും, നാല് റേഡിയോ സെറ്റുകളും 32 ഗ്രെനേഡുകളും ഒരു മെഡിക്കല്‍ കിറ്റും തീവ്രവാദികളില്‍നിന്ന് സൈന്യത്തിന് ലഭിച്ചിരുന്നു.

mathrubhoomi