Headlines
By Malakkallu Express:December 08, 2014

ഖത്തറിലെ ആദ്യ വെര്‍ച്വല്‍ സ്റ്റോര്‍ സംരംഭത്തിന് വോഡഫോണ്‍ തുടക്കമിട്ടു

ഖത്തറിലെ ആദ്യ വെര്‍ച്വല്‍ സ്റ്റോര്‍ സംരംഭത്തിന് വോഡഫോണ്‍ തുടക്കമിട്ടു. ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ടെലികോം വേള്‍ഡ് 2014-ല്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. സ്‌കാന്‍ ആന്റ് ഗോ എന്ന പേരിലുള്ള വെര്‍ച്വല്‍ സ്റ്റോര്‍ ഈ മാസം മധ്യത്തോടെ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കും. സ്മാര്‍ട്ട് ഫോണും ക്യു.ആര്‍ കോഡ് റീഡര്‍ ആപ്പും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ സംവിധാനം ഉപയോഗിച്ച്‌ വോഡഫോണ്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഏതെങ്കിലും ഒരു വോഡഫോണ്‍ ഉല്‍പ്പന്നത്തിന്റെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ മുഴുവന്‍ വിശദാംശങ്ങളും ലഭിക്കും. ഒരു ബട്ടണ്‍ പ്രസ് ചെയ്യുന്നതിലൂടെ ഇത് വാങ്ങാം. ഉല്‍പ്പന്നം ആവശ്യമെങ്കില്‍ നിങ്ങളുടെ വീട്ടിലെത്തിക്കും. അല്ലെങ്കില്‍ തൊട്ടടുത്ത വോഡഫോണ്‍ സ്റ്റോറില്‍ ചെന്നു കൈപ്പറ്റാം. മൊബൈല്‍ വാങ്ങാന്‍, വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളില്‍ ചേരാന്‍, പ്രീപെയ്ഡ് ക്രെഡിറ്റ് റീചാര്‍ജ് ചെയ്യാന്‍, മൊബൈല് ഇന്റര്‍നെറ്റ്,

ഇന്റര്‍നാഷനല്‍ കോളിങ് കാര്‍ഡുകള്‍ വാങ്ങാന്‍ ഒക്കെ സ്‌കാന്‍ ആന്റ് ഗോ വെര്‍ച്വല് സ്റ്റോര്‍ ഉപയോഗിക്കാം. വോഡഫോണ്‍ മൊബൈല്‍ ഷോപ്പ് ഉപയോഗിച്ച്‌ ക്രെഡിറ്റ് കാര്‍ഡ് വഴിയോ സാധനം വീട്ടിലെത്തിക്കുമ്ബോള്‍ കാഷ് നല്‍കിയോ ഉല്‍പ്പന്നം കരസ്ഥമാക്കാം. ഷോപ്പ് അടച്ചിരിക്കുമ്ബോഴും ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്നതാണ് സ്‌കാന്‍ ആന്റ് ഗോയുടെ ഗുണമെന്നു വോഡഫോണ്‍ ഖത്തര്‍ ഹെഡ് ഓഫ് ഇന്നൊവേഷന്‍ ഖലീഫ അല്‍ഹാറൂണ്‍ പറഞ്ഞു.

Filed under .

0 comments for "ഖത്തറിലെ ആദ്യ വെര്‍ച്വല്‍ സ്റ്റോര്‍ സംരംഭത്തിന് വോഡഫോണ്‍ തുടക്കമിട്ടു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas