By Malakkallu Express:December 07, 2014
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു
കല്‍പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തണ്ടര്‍ബോള്‍ട്ട് സേന മാവോയിസ്റ്റുകള്‍ക്ക് നേരെയും വെടിയുതിര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പരിശോധനക്ക് പോയ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം.
എന്നാല്‍ ആക്രമണത്തില്‍ ആശങ്കപ്പെടേണ്ടതില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റ് സേനയുടെ സാന്നിധ്യം കേരള - തമിഴ്നാട് അതിര്‍ത്തി മേഖലകളിലുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ആദ്യമായാണ് കേരളത്തില്‍ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടുന്നത്. രണ്ടാഴ്ച മുമ്പ് തിരുനെല്ലിയിലെ 'അഗ്രഹാരം' റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു.