By Malakkallu Express:December 07, 2014
സമൂഹത്തിന്റെ പുരോഗതിക്ക് മതസാഹോദര്യവും സ്‌നേഹകൂട്ടായ്മയും അനിവാര്യം -ഇ.ചന്ദ്രശേഖരന്‍
കോളിച്ചാല്‍: സമൂഹത്തിന്റെ പുരോഗതിക്ക് മതസാഹോദര്യവും സ്‌നേഹകൂട്ടായ്മയും അനിവാര്യമാണെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. പറഞ്ഞു. എരിഞ്ഞിലംകോട് ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ കലശത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരികസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് ആളുകള്‍ എത്തുന്ന ശബരിമല നല്കുന്ന സന്ദേശം പോലും മതസൗഹാര്‍ദമാണെന്നും ദേവാലയങ്ങള്‍ മാതൃകയാക്കേണ്ടത് ശബരിമലയെ ആണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. അയ്യപ്പസേവാ സംഘം കേന്ദ്രകമ്മിറ്റി അംഗം കൊയ്യം ജനാര്‍ദനന്‍ മുഖ്യപ്രഭാഷണം നടത്തി. പനത്തടി, കള്ളാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സുപ്രിയ അജിത്ത്, വിഘ്‌നേശ്വരഭട്ട്, കോളിച്ചാല്‍ ജമാ അത്ത് ഖത്തീബ് മുനീര്‍ ഇ. അന്‍വാരി, ബെന്നി അബ്രഹാം, അനില്‍കുമാര്‍, കെ.കെ.വേണുഗോപാല്‍, വി.സി.ദേവസ്യ എന്നിവര്‍ സംസാരിച്ചു. എ.കെ.ദിവാകരന്‍ സ്വാഗതവും കെ.പി.അജന്തകുമാര്‍ നന്ദിയും പറഞ്ഞു