Headlines
By Malakkallu Express:December 07, 2014

ഗ്രാമത്തിന്റെ ഉത്സവമായി ശിങ്കാരിമേളം അരങ്ങേറ്റം

ഒടയംചാല്‍: താളവിസ്മയംതീര്‍ത്ത ശിങ്കാരിമേളസംഘത്തിന്റെ അരങ്ങേറ്റം മലയോരഗ്രാമത്തിന് ഉത്സവമായി.
കോടോം ഗ്രാമശ്രീ ഫാര്‍മേഴ്‌സ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനംനേടിയ ശിങ്കാരിമേള സംഘമാണ് അരങ്ങേറ്റം നടത്തിയത്.
ഉദയപുരം ദുര്‍ഗാഭഗവതി ക്ഷേത്രമുറ്റത്താണ് അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും കര്‍ഷകരുമടക്കം ബിരിക്കുളം കുഞ്ഞിക്കൃഷ്ണന്റെ ശിക്ഷണത്തില്‍ പരിശീലനംനേടിയ 50 പേരാണ് അരങ്ങേറ്റം കുറിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റടക്കം നൂറുകണക്കിനാളുകള്‍ അരങ്ങേറ്റം ആസ്വദിക്കാനെത്തി.
കര്‍ഷകക്കൂട്ടായ്മയില്‍ നിരവധി അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഗ്രാമശ്രീ കര്‍ഷക ക്ലൂബ്ബിന്റെ പുതിയ കാല്‍വെപ്പാണ് ശിങ്കാരിമേള സംഘം. കാര്‍ഷിക സംഭരണ വിതരണകേന്ദ്രം, ഉത്സവകാല പച്ചക്കറിച്ചന്തകള്‍, മുട്ടക്കോഴിവളര്‍ത്തല്‍, കന്നുകാലിവളര്‍ത്തല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ക്ലൂബ് നടപ്പാക്കിക്കഴിഞ്ഞു. പ്രദേശത്തെ 193 കര്‍ഷകരാണ് സംഘത്തിലുള്ളത്. നബാര്‍ഡ്, കാര്‍ഷികകോളേജ്, സി.പി.സി.ആര്‍.െഎ. തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണവും സംഘത്തിന് ലഭിക്കുന്നുണ്ട്. വില്ലേജ് നോളജ്‌സെന്റര്‍, വില്ലേജ് ജൈവ സര്‍ട്ടിഫിക്കേഷന്‍, പാരമ്പര്യവിത്തുകളുടെ സൂക്ഷിപ്പ്, ടിഷ്യൂകള്‍ച്ചര്‍ ലാബ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള തീരുമാനവും സംഘം എടുത്തുകഴിഞ്ഞു. ഇ.ജെ.ജോസഫ് ചീഫ് കോ ഓര്‍ഡിനേറ്ററായും സി.ഗണേശന്‍ അസി. കോ ഓര്‍ഡിനേറ്ററായുമുള്ള 26 അംഗ നിര്‍വാഹകസമിതിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

Filed under .

0 comments for "ഗ്രാമത്തിന്റെ ഉത്സവമായി ശിങ്കാരിമേളം അരങ്ങേറ്റം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas