Headlines
By Malakkallu Express:December 20, 2014

പുതിയ പോര്‍ഷെ കയേന്‍ ഇന്ത്യയില്‍


ആഡംബര എസ്‍യുവിയായ കയേന്റെ പുതിയ മോഡല്‍ പോര്‍ഷെ ഇന്ത്യന്‍ വിപണിയിലിറക്കി. 2015 പോര്‍ഷെ കയേന് 1.02 കോടി രൂപ - 1.74 കോടി രൂപ ആണ് മഹാരാഷ്ട്രയിലെ എക്സ്‍ഷോറൂം വില.

കയേന്റെ ഹെഡ്‍ലാംപുകള്‍ , ടെയ്ല്‍ ലാംപുകള്‍ , ബോണറ്റ് , ബമ്പര്‍ എന്നിവ നവീകരിച്ചിട്ടുണ്ട്. എക്സോസ്റ്റ് പൈപ്പുകള്‍ , അലോയ്സ് എന്നിവയും പുതിയതാണ്. 918 സ്പൈഡറിലേതുപോലുള്ള സ്റ്റിയറിങ് വീലാണ് ഇന്റീരിയറിലെ പുതുമ.

എന്‍ജിന്‍ പെര്‍ഫോമന്‍സും കൂടിയിട്ടുണ്ട്. കയേന്‍ ഡീസല്‍ ( 1.02 കോടി രൂപ ) , കയേന്‍ എസ് ഡീസല്‍ ( 1.18 കോടി രൂപ ), കയേന്‍ എസ് ( 1.16 കോടി രൂപ ), കയേന്‍ ടര്‍ബോ ( 1.74 കോടി രൂപ ) എന്നീ നാല് വകഭേദങ്ങളുണ്ട്. മൂന്ന് ലീറ്റര്‍ , ആറ് സിലിണ്ടര്‍ ( വി 6 )ഡീസല്‍എന്‍ജിന് 241 ബിഎച്ച്പി - 550 എന്‍എം ആണ് ശേഷി. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ 7.6 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 218 കിമീ.

കയേന്‍ എസ് ഡീസലിന്റെ 4.2 ലീറ്റര്‍ , വി 8 എന്‍ജിന് ശേഷി 380 ബിഎച്ച്പി - 850 എന്‍എം. 5.4 സെക്കന്‍ഡ് കൊണ്ട് 100 കിമീ വേഗമെടുക്കുന്ന എസ്‍യുവിയ്ക്ക് 252 കിമീ ആണ് പരമാവധി വേഗം. മൈലേജ് 12.50 കിമീ / ലീറ്റര്‍ . മുമ്പ് 4.8 ലീറ്റര്‍ വി 8 പെട്രോള്‍ എന്‍ജിന്‍ ഉപയോഗിച്ചിരുന്ന കയേന്‍ എസിന് ഇപ്പോള്‍ മക്കാന്റെ തരം 414.2 ബിഎച്ച്പി -550 എന്‍എം ശേഷിയുള്ള 3.6 ലീറ്റര്‍ , ട്വിന്‍ ടര്‍ബോ വി 6 എന്‍ജിനാണ്. കയേന്‍ ടര്‍ബോയ്ക്ക് പഴയതുപോലെ 4.8 ലീറ്റര്‍ , ബൈ ടര്‍ബോ വി 8 പെട്രോള്‍ എന്‍ജിനാണ്. 513 ബിഎച്ച്പി -750 എന്‍എം ശേഷിയുണ്ടിതിന്.

Filed under .

0 comments for "പുതിയ പോര്‍ഷെ കയേന്‍ ഇന്ത്യയില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas