Headlines
By Malakkallu Express:December 20, 2014

മരുഭൂമിയിലെവിടെയോ ആടുജീവിതം നയിക്കുന്ന മകനെ പ്രതീക്ഷിച്ച്‌ ഒരു കുടുംബം.


കണ്ണൂര്‍: സുഹൃത്ത്‌ നല്‍കിയ വിസയില്‍ വീട്ടിലെ ഡ്രൈവര്‍ ജോലിക്കായി സൗദി അറേബ്യയിലേക്ക് യാത്രയായ മുകേഷ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല . കേട്ടറിവ് മാത്രമുണ്ടായിരുന്ന ആടുജീവിതം നയിക്കാനുള്ള യാത്രയിലാണ് താനെന്ന് . അഞ്ചംഗ കുടുംബത്തിന്റെ പ്രതീക്ഷയുടെ ഭാരവും പേറി കടല്‍ കടന്ന മുകേഷ് ഇന്നെവിടെയാണെന്നറിയാതെ വഴിക്കണ്ണുംനട്ട് കാത്തിരിക്കുകയാണ് അച്ഛനുമമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന മുകേഷിന്റെ കുടുംബം .

 കണ്ണൂര്‍ അഴീക്കോട് പള്ളിക്കുന്നുമ്ബ്രത്തെ കക്കോപ്രത്ത് വീട്ടില്‍ മുകേഷ് അയല്‍വാസിയായ സുഹൃത്ത് അന്‍സാരിക്ക് അന്‍പതിനായിരം രൂപ നല്‍കിയാണ് ആറുമാസം മുന്‍പ് സൗദിയില്‍ ജോലിക്ക് പോയത് . സൗദിയില്‍ എത്തിയ മുകേഷിനെ സ്പോണ്‍സര്‍ മരുഭൂയില്‍ താന്‍ വളര്‍ത്തുന്ന ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു .മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നും മുകേഷ് നാട്ടിലേക്ക് വിളിച്ചപ്പോഴാണ് ഈ വിവരം വീട്ടുകാര്‍ അറിയുന്നത് . വിസ നല്‍കിയ അന്‍സാരി ചതിക്കുകയായിരുന്നുവെന്നും പകലന്തിയോളം പണിയും കടുത്ത പീഡനങ്ങളും ആണ് ജോലിസ്ഥലത്തുനിന്നും ലഭിക്കുന്നതെന്നും മുകേഷ്പറഞ്ഞിരുന്നതായി പിതാവ് മുരളി പറയുന്നു. 

മകന്റെ ദുരവസ്ഥയെക്കുറിച്ച്‌ വളപട്ടണം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 31 നകം മുകേഷിനെ തിരികെ നാട്ടിലെത്തിക്കാമെന്ന് അന്‍സാരി ഉറപ്പുനല്‍കിയിരുന്നു . എന്നാല്‍ ഈ അടിമക്കച്ചവടത്തിന് പകരമായി അന്‍സാരിക്ക് സ്പോണ്‍സറില്‍ നിന്ന് ലഭിച്ച ഒരുലക്ഷത്തി ഇരുപത്തിയയ്യായിരം രൂപയും നഷ്ടപരിഹാരവും ചേര്‍ത്ത് രണ്ടരലക്ഷം രൂപ നല്‍കിയാലേ മുകേഷിനെ പുറത്തുവിടൂ എന്നാണ് സ്പോണ്‍സര്‍ പറയുന്നത് . മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്ര വിദേശ കാര്യ, പ്രവാസി കാര്യ മന്ത്രി, എം.പി, എം.എല്‍.എ, ജില്ലാ കലക്ടര്‍, ഇന്ത്യന്‍ എംബസി എന്നിവര്‍ക്കൊക്കെ പരാതിനല്‍കി കാത്തിരിക്കുകയാണ് മുരളിയും മാതാവ് പുഷ്പയും രണ്ട് സഹോദരികളും .

Filed under .

0 comments for "മരുഭൂമിയിലെവിടെയോ ആടുജീവിതം നയിക്കുന്ന മകനെ പ്രതീക്ഷിച്ച്‌ ഒരു കുടുംബം."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas