By Malakkallu Express:December 20, 2014
ബഹിരാകാശ യാത്ര ഇനി ഇന്ത്യക്ക് സ്വപ്‌നമല്ല
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികകല്ലായ 2 ദൗത്യങ്ങള്‍ ഐഎസ്‌ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിക്കാവുന്ന ഇന്ത്യ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരം കൂടിയ റോക്കറ്റായ ജിഎസ്‌എല്‍വി മാര്‍ക്ക് 3 യും മനുഷ്യനെ ബഹിരാകാശത്തേക്ക് നിര്‍ണായക ചുവടുവെപ്പായ കെയര്‍ പ്രോജക്ടിന്റെയും വിക്ഷേപണം ഐഎസ്‌ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരു പ്രോജക്ടുകളും പ്രായോഗിക തലത്തില്‍ എത്തിക്കുകയാണ് ഐഎസ്‌ആര്‍ഒയുടെ ലക്ഷ്യം. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും എന്ന സ്വപ്‌നത്തിലേക്കുള്ള ഐഎസ്‌ആര്‍ഒയുടെ നിര്‍ണായക കാല്‍വെയ്പാണ് ഇന്ന് വിജയം കണ്ടത്. ക്രൂ മൊഡ്യൂള്‍ അറ്റ്‌മോസ്ഫിയറിക് റീ എന്‍ട്രി എക്‌സ്പിരിമെന്റ് അഥവാ മനുഷ്യര്‍ക്ക് സഞ്ചരിക്കാവുന്ന മൂന്ന് ടണ്‍ ഭാരമുള്ള പേടകം ബഹിരാകശത്തേക്ക് പോയി വിജയകരമായി ഭൂമിയിലേക്ക് തിരിച്ചെത്തി. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഇനി ഇന്ത്യക്കാര്‍ക്കും രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബഹിരാകാശത്തെത്താം.
ക്രൂ മൊഡ്യൂളിനൊപ്പം രാജ്യംവിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമുള്ള റോക്കറ്റായ 638.58 ടണ്‍ ഭാരമുള്ള റോക്കറ്റും എസ്‌ആര്‍ഒ പരീക്ഷണടിസ്ഥാനത്തില്‍ വിക്ഷേപിച്ചു. വിക്ഷേപണത്തിന്റെ ആദ്യ അഞ്ച് മിനുറ്റുകളില്‍ തന്നെ മാര്‍ക്ക് 3 റോക്കറ്റിന്റെ S-200, L-200 എന്നീ രണ്ട് എഞ്ചിനുകളും വിജയകരമായി ജ്വലിപ്പിച്ചു. ഇതോടെ ക്രയോളജനിക് എഞ്ചിന് മുന്‍പുള്ള ആദ്യ രണ്ട് ഘടകങ്ങളുടെയും പ്രവര്‍ത്തന ക്ഷമത ഐഎസ്‌ആര്‍ഒ വിലയിരുത്തി. രണ്ട് പരീക്ഷണങ്ങളും വിജയകരമാണെന്നും ഐഎസ്‌ആര്‍ഒ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ചുവടുവെപ്പാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ജിഎസ്‌എല്‍വി മാര്‍ക്ക് 3 റോക്കറ്റിലൂടെ ഇനി നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹത്തെ ഇന്ത്യക്ക് ഭ്രമണപഥത്തില്‍ എത്തിക്കാനാകും. വിക്ഷേണത്തിന്റ അഞ്ചാം മിനുറ്റില്‍ മാതൃപേടകത്തില്‍ നിന്നും വേര്‍പെട്ട ക്രൂ മൊഡ്യൂള്‍ 20 മിനിറ്റില്‍ തന്നെ ഐഎസ്‌ആര്‍ഒ കണക്കു കൂട്ടിയപോലെ ആന്റമാന്‍ നിക്കോബാറിലെ ഇന്ദിരാഗാന്ദി പോയിന്റിന് 180 കിലോ മീറ്റര്‍ അകലെയുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങി. ഇനി ബഹിരാകശത്തേക്കുള്ള യാത്ര എന്ന സ്വപ്‌നം ഇന്ത്യക്ക് സ്വപ്‌നമല്ലാതാകും. ഐഎസ്‌ആര്‍ഒയുടെ നിര്‍ണ്ണായക പ്രൊജക്ടുകളുടെ തലവന്‍മാര്‍ മലയാളികളാണ്. കോട്ടയം സ്വദേശി എ,സ് ഉണ്ണികൃഷ്ണന്‍കെയര്‍ പ്രോജക്ടിന്റെയും, ചേര്‍ത്തല സ്വദേശി എസ് സോമനാഥ് മാര്‍ക്ക 3 റോക്കറ്റ് പ്രൊജക്ടിനും നേതൃത്വം നല്‍കി.
ശാസ്ത്രജ്ഞരുടെ മികവും കഠിനാധ്വാനവുമാണ് ദൗത്യവിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.

