Headlines
By Malakkallu Express:December 20, 2014

ക്രിസ്തുമസ് ആഘോഷം


സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശവാഹകനായി ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ച് സെന്റ് മേരീസിലെ ഉണ്ണികള്‍, അങ്ങ് മഞ്ഞുമലകളുടെ നാട്ടില്‍ നിന്നും ക്രിസ്തുമസ് സന്ദേശവുമായെത്തിയ ക്രിസ്തുമസ്അപ്പൂപ്പനുമൊത്ത് ആനന്ദനൃത്തമാടി. പ്രശ്നകലുഷിതമായ ഇന്നത്തെ ലോകത്തില്‍ സ്നേഹവും ശാന്തിയും നല്‍കുന്ന സമാധാനത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് തന്റെ ക്രിസ്മസ് സന്ദേശത്തില്‍ മാലക്കല്ല് ലൂര്‍ദ്മാതാപ്പള്ളി അസി. വികാരി റവ.ഫാ.ജിനു മാന്തിയില്‍
കുട്ടികളെ ഓര്‍മ്മപ്പെടുത്തി.സ്കൂള്‍ മാനേജര്‍ റവ. ഫാ. റെജി
കൊച്ചുപറമ്പില്‍ ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. PTA പ്രസിഡന്റ് ശ്രീ ടി കെ കുര്യന്‍ അദ്ധ്യക്ഷതയും സ്ക്കൂള്‍ ലീഡര്‍ മാസ്റ്റര്‍
ആല്‍ബിന്‍ തോമസ് ആശംസയും അര്‍പ്പിച്ച യോഗത്തിന്, കുട്ടികളുടെ പ്രിയങ്കരനായ ക്രിസ്തുമസ്അപ്പൂപ്പനും സെന്റ് മേരീസിലെ ഗായകസംഘം
ആലപിച്ച ക്രിസ്തുമസ് കരോള്‍ഗാനവും കൊഴുപ്പേകി.

  

source-https://www.facebook.com/groups/st.marysschoolmalkl/949669338391429/?notif_t=group_activity

Filed under .

0 comments for "ക്രിസ്തുമസ് ആഘോഷം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas