By Malakkallu Express:December 21, 2014
ഇന്ത്യക്ക് വീണ്ടും തോല്‍വി
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സില്‍ വാലറ്റക്കാരെ പിടിച്ചുകെട്ടാന്‍ കഴിയാതെപോയതിന്റെ ഫലം ധോനിയുടെ ടീം ഇന്ത്യ അനുഭവിച്ചു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിവസം കളിയവസാനിക്കുംമുമ്പ് നാല് വിക്കറ്റിന് ഇന്ത്യ പരാജയം സമ്മതിച്ചു. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓസീസ് 2-0ത്തിന് ലീഡുനേടി.
ശനിയാഴ്ച ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് 224 റണ്‍സിന് അവസാനിച്ചപ്പോള്‍ പിന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ബലത്തില്‍ ഓസ്‌ട്രേലിയ നേടിയിരുന്ന 97 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നിര്‍ണായകമായി മാറുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന 128 റണ്‍സ് ആറുവിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ നേടുകയും ചെയ്തു. ക്യാപ്റ്റനായി അരങ്ങേറിയ ടെസ്റ്റില്‍തന്നെ സെഞ്ച്വറിയോടെ ടീമിന്റെ വിജയശില്‍പ്പിയാവാന്‍ സ്റ്റീവന്‍ സ്മിത്തിന് കഴിഞ്ഞു. സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.
ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (81) മാത്രമാണ് മികവുപുലര്‍ത്തിയത്.
പരിശീലനത്തിനിടെ പരിക്കേറ്റത് കാരണം രാവിലെ ബാറ്റുചെയ്യാനിറങ്ങാതിരുന്ന ശിഖര്‍ ആറാം വിക്കറ്റ് നഷ്ടമായതിന് ശേഷമാണ് ക്രീസിലെത്തി ഇന്നിങ്‌സ് തുടര്‍ന്നത്. പൂജാര 43 റണ്‍സെടുത്തപ്പോള്‍ ഇന്നിങ്‌സിന്റെ അവസാനഘട്ടത്തില്‍ വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന ഉമേഷ് യാദവ് 30 റണ്‍സെടുത്തു. നാലു വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സനാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്.
താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഭീഷണിയുയര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മയ്ക്കും ഉമേഷ് യാദവിനും കഴിഞ്ഞു. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പൊരുതിനിന്ന ഓപ്പണര്‍ ക്രിസ് റോജേഴ്‌സിന്റെ അവസരോചിതമായ ഇന്നിങ്‌സാണ് ഓസീസിന് ജയമൊരുക്കിയത്.