Headlines
By Malakkallu Express:December 02, 2014

വീടു പണിയുന്പോള്‍ വാട്ടര്‍ ടാങ്ക്‌ എവിടെ പണിയണം?



വീടു പണിയുന്പോള്‍ വാട്ടര്‍ ടാങ്ക് എവിടെ പണിയണം​? ഇന്ന്‌ നമുക്ക്‌ വാട്ടര്‍ടാങ്ക്‌ ഇല്ലാതെ ഒരു വീട്‌ സങ്കല്‍പിക്കാനാവില്ല. വെള്ളമില്ലാതെ ഒരു മിനിറ്റു കഴിഞ്ഞുകൂടാനുമാവില്ല. എന്നാല്‍ പണ്ട്‌ ഇന്നത്തെപ്പോലെ വീടിനു മുകളില്‍ ജലസംഭരണികള്‍ സ്‌ഥാപിക്കുന്ന പതിവു നമ്മുടെ നാട്ടില്‍ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കണം വാസ്‌തുശാസ്‌ത്രത്തിലും ജലസംഭരണികളെക്കുറിച്ച്‌ പരാമര്‍ശമില്ല. എങ്കിലും മറ്റ്‌ ചില ലക്ഷണങ്ങള്‍വച്ച്‌ വാട്ടര്‍ടാങ്ക്‌ എവിടെ വേണമെന്ന്‌ വാസ്‌തു അനുസരിച്ചുതന്നെ പറയാന്‍ സാധിക്കും. വാട്ടര്‍ ടാങ്ക്‌ വീട്ടില്‍ എവിടെ സ്‌ഥാപിച്ചാലും ആ ഭാഗത്തിനു വീടിന്‍റെ മറ്റു ഭാഗങ്ങളെക്കാര്‍ ഭാരം കൂടും. അതിനാല്‍ ഗൃഹമണ്ഡലത്തിലെ ഏറ്റവും ശക്‌തമായ ദിക്കായ തെക്കുപടിഞ്ഞാറാണ്‌ വാട്ടര്‍ ടാങ്കിന്‌ ഉത്തമം. വീടിനുവെളിയില്‍ ഉയരത്തിലാണ്‌ ടാങ്കു നിര്‍മ്മിക്കുന്നതെങ്കിലും ഈ ദിക്കുതന്നെയാണ്‌ നല്ലത്‌. ഭൂമിയുടെ നിരപ്പില്‍ പണിയുന്ന വാട്ടര്‍ ടാങ്കുകള്‍ക്ക്‌ വടക്കുകിഴക്കാണ്‌ ഉത്തമസ്‌ഥാനം.

Filed under .

0 comments for "വീടു പണിയുന്പോള്‍ വാട്ടര്‍ ടാങ്ക്‌ എവിടെ പണിയണം?"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas