By Malakkallu Express:December 02, 2014
ഫോര്‍ട്ട് റോഡില്‍ സിസിടിവി മിഴി തുറന്നു
കാസര്‍കോട്: ശുചിത്വവും സുരക്ഷയുമുള്ള ക്ലീന്‍ഫോര്‍ട്ട് റോഡിനായി മുസ്‌ലിം യൂത്ത്‌ലീഗ് സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ മിഴിതുറന്നു. ഉത്സവാന്തരീക്ഷത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് എ.ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് കരിപ്പൊടി സ്വാഗതം പറഞ്ഞു. എ.അബ്ദുറഹ്മാന്‍, മൊയ്തീന്‍കൊല്ലമ്ബാടി, എ.എം.കടവത്ത്,. അഡ്വ.വി.എം.മുനീര്‍, അബ്ദുറഹ്മാന്‍ കുഞ്ഞ്, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സഹീര്‍ആസിഫ്, റാഷിദ് പൂരണം, ഫൗസിയ റാഷിദ്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, മുഹമ്മദ് യാസീന്‍, ഫാത്തിമ, മുജീബ് അഹമ്മദ്, ആസിഫ് എവറസ്റ്റ് സംബന്ധിച്ചു.

