Headlines
By Malakkallu Express:December 02, 2014

ക്ഷേത്ര കവര്‍ച്ചയടക്കം ഒമ്ബത് കേസുകള്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ക്ഷേത്ര കവര്‍ച്ചയടക്കം ഒമ്ബത് കേസുകളില്‍ പ്രതിയായ യുവാവിനേയും കവര്‍ച്ചയ്ക്ക് കൂട്ടുനിന്ന കോണ്‍ട്രാക്ടറേയും ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഓട്ടോയും ഓമ്‌നി വാനും കസ്റ്റഡിയിലെടുത്തു. നെല്ലിക്കട്ട സ്വദേശിയും ചെര്‍ക്കള പാടി ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ അസ്‌കര്‍ അലി (23), കോണ്‍ട്രാക്ടര്‍ ചെര്‍ക്കളയിലെ ജാവേദ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി അസ്‌റു എന്ന മുഹമ്മദലി (27) വീട് കവര്‍ച്ചാകേസില്‍ രണ്ടാഴ്ചമുമ്ബ് പുത്തൂര്‍ പൊലീസ് പിടിയിലായതായി പൊലീസ് പറഞ്ഞു.കൂടുതല്‍ പ്രതികളെ കിട്ടാനുണ്ടെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. ഒമ്ബത് കേസുകള്‍ തെളിഞ്ഞിട്ടുണ്ട്. ജാവേദിന്റെ ഓമ്‌നിവാനും അസ്‌കര്‍ അലി വാടകക്കെടുത്ത് ഓടിച്ചിരുന്ന ഓട്ടോയുമാണ് കസ്റ്റഡിയിലെടുത്തത്. എടനീര്‍ ക്ഷേത്ര കവര്‍ച്ചാ കേസും എടനീര്‍ റോഡരികിലെ ക്ഷേത്ര ഭണ്ഡാര കവര്‍ച്ചാകേസും ബദിയടുക്ക ക്രിസ്ത്യന്‍ പള്ളിക്ക് മുന്നിലുള്ള ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന കേസും തെളിഞ്ഞതായി ഡി.വൈ.എസ്.പി പറഞ്ഞു. ബാലടുക്ക വനിതാ സൊസൈറ്റിയുടെ പൂട്ട് പൊളിച്ച്‌ അകത്ത് കടന്ന് പണം കവര്‍ന്നകേസിലും മുള്ളേരിയയിലെ കോഴിക്കട കുത്തിത്തുറന്ന് 50,000 രൂപ കവര്‍ന്ന കേസിലും ബോവിക്കാനത്തെ ടെക്‌സ്‌റ്റൈല്‍സ് കുത്തിത്തുറന്ന് ഹോം തിയേറ്ററും പണവും കവര്‍ന്ന കേസിലും ചെര്‍ക്കള ടൌണിലെ കട കുത്തിത്തുറന്ന് 30,000 രൂപയുടെ നാണയത്തുട്ടുകള്‍ കവര്‍ന്ന കേസിലും ഉളിയത്തടുക്ക ഐ.എ.ഡിക്ക് സമീപത്തെ വീട് കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണവും 30,000 രൂപയും കവര്‍ന്ന കേസിലും അസ്‌കര്‍ അലി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കര്‍ണാടക സാംപ്യയില്‍ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മാല തട്ടിപ്പറിച്ച കേസിലും അസ്‌കര്‍ അലി പ്രതിയാണ്. ജാവേദിന് എടനീര്‍ ക്ഷേത്ര കവര്‍ച്ചാകേസില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രി ജാവേദാണ് ഓമ്‌നിവാന്‍ ഓടിച്ച്‌ എടനീരിലെത്തിയത്. രണ്ട് പേര്‍ ക്ഷേത്രത്തിന് അകത്ത് പോയി തിരിച്ചെത്തുംവരെ ജാവേദ് റോഡരികില്‍ കാത്തുനിന്നതായി പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പിയുടെ സംഘാംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സുനില്‍ എബ്രഹാം, സിനീഷ് സിറിയക്, ശ്രീജിത്ത്, സൈബര്‍ സെല്ലിലെ വാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ കണ്ടെത്തിയത്.

Filed under .

0 comments for "ക്ഷേത്ര കവര്‍ച്ചയടക്കം ഒമ്ബത് കേസുകള്‍ രണ്ടുപേര്‍ അറസ്റ്റില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas