By Malakkallu Express:December 06, 2014
കൈ വെന്തിട്ടും തീഭൂതത്തെ തടുക്കാന്‍ ശ്രമിച്ച് റോബര്‍ട്ട്
കാസര്‍കോട്: നാടിനെയാകെ കരിച്ചുകളയാനുള്ള ശേഷിയുമായി കുടത്തില്‍നിന്നിറങ്ങിവന്ന തീഭൂതത്തെ തടയാന്‍ ശ്രമിച്ച കൈയാണിത്; വെള്ളിയാഴ്ച കുമ്പള ഷിറിയയില്‍ അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ ഡ്രൈവര്‍ റോബര്‍ട്ടിന്റെ ഇടതുകൈ. ദേശീയപാതയില്‍നിന്ന് നിയന്ത്രണംവിട്ട് വയലിലേക്കു മറിഞ്ഞപ്പോള്‍ത്തന്നെ ടാങ്കിന്റെ പിന്നില്‍നിന്ന് വാതകം ചോരുന്ന ശബ്ദം കേട്ടെന്ന് റോബര്‍ട്ട് പറയുന്നു.

പൊട്ടിയ പ്രഷര്‍ മീറ്റര്‍ പൈപ്പിലൂടെ തണുത്തുവെളുത്ത വാതകം ചീറ്റി ചുറ്റും പരക്കുകയാണ്. അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ കാബിനില്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പിന്നാലെവന്ന ടാങ്കറുകളില്‍നിന്ന് ചോര്‍ച്ചയടയ്ക്കാനുള്ള എംസീലും മരക്കുറ്റിയും സംഘടിപ്പിച്ചു. അതുപയോഗിച്ച് ചോര്‍ച്ചയടയ്ക്കാന്‍ റോബര്‍ട്ട് തന്നെ മുന്നിട്ടിറങ്ങി. പശ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും കൈയുടെ തൊലി വെന്തുയര്‍ന്നുതുടങ്ങിയിരുന്നു. വേദന കടിച്ചമര്‍ത്തി റോബര്‍ട്ട് ചോര്‍ച്ച തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൈക്കു മാരകമായി പൊള്ളലേറ്റ റോബര്‍ട്ടിനെ പോലീസ് കുമ്പള സഹകരണ ആസ്പത്രിയിലേക്കു മാറ്റി. പിന്നീടെത്തിയ അഗ്നിശമനസേനക്കാരാണ് ചോര്‍ച്ചയടച്ചത്.
തിരുച്ചിറപ്പള്ളി മുകവന്നൂരിലെ മരീചസിന്റെയും സവരിയയുടെയും മകനാണ് റോബര്‍ട്ട്. രണ്ടുവര്‍ഷമായി ടാങ്കര്‍ ഓടിക്കുന്നു. മംഗളൂരുനിന്ന് കൊച്ചിക്ക് വ്യാഴാഴ്ച വൈകീട്ട് പുറപ്പെട്ടതായിരുന്നു.

mathrubhoomi