Headlines
By Malakkallu Express:December 04, 2014

ആന്‍ മരിയയുടെ ചിത്രം ഇനി കത്തുകളിലൂടെ സഞ്ചരിക്കും

കൊച്ചി: കൊച്ചിക്കാരി അനാമിക ആന്‍ മരിയയുടെ വിലപ്പെട്ട ചിത്രം ഇനി രാജ്യത്തിനകത്തും പുറത്തുമായി കത്തുകളിലൂടെ സഞ്ചരിക്കും. മുതിര്‍ന്നവരെ മറക്കരുതെന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ തപാല്‍ വകുപ്പ്‌ സംഘടിപ്പിച്ച സ്‌റ്റാമ്പ്‌ ഡിസൈനിങ്‌ മത്സരത്തില്‍ അനാമിക ദേശീയതലത്തില്‍ ഒന്നാംസ്‌ഥാനം നേടി.
mangalam malayalam online newspaper
കൊച്ചി ഗിരിനഗര്‍ ഭവന്‍സിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അനാമിക ഒപ്പം മത്സരിച്ച രണ്ടു ലക്ഷം പേരെ പിന്തള്ളിയാണ്‌ വിജയിയായത്‌. എ ഡേ വിത്ത്‌ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ എന്നതായിരുന്നു വിഷയത്തില്‍ ജില്ല സംസ്‌ഥാന തലങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട ഡിസൈനാണ്‌ ദേശീയ തലത്തില്‍ പരിഗണിച്ചത്‌.

ചിത്രരചന മാത്രമല്ല, നിരവധി സ്‌പോര്‍ട്‌സ്‌ മത്സരങ്ങളിലും ക്രാഫ്‌റ്റ്, ക്ലേ മോഡല്‍, പോസ്‌റ്റര്‍ ഡിസൈനിങ്‌ മത്സരങ്ങളിലും സ്‌ഥിരം വിജയിയാണ്‌ . കൊച്ചി ലേക്‌ ഷോര്‍ ആസ്‌പത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്‌റ്റ് ഡോ. ആന്റണി പോള്‍ ചേറ്റുപുഴ ടീന ആന്റണി ദമ്പതിമാരുടെ മകളാണ്‌. പതിനായിരം രൂപ സമ്മാനവുമുണ്ട്‌.


Filed under .

0 comments for "ആന്‍ മരിയയുടെ ചിത്രം ഇനി കത്തുകളിലൂടെ സഞ്ചരിക്കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas