Headlines
By Malakkallu Express:December 04, 2014

ടെക്‌സസ്‌ വിദ്യാഭ്യാസ സിലബസില്‍ ഇനി ഹിന്ദുയിസവും

വാഷിംഗ്‌ടണ്‍ ഡിസി: അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ ടെക്‌സസ്‌ വിദ്യാഭ്യാസ സിലബസില്‍ ഹിന്ദുയിസവും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ടെക്‌സസ്‌ സ്‌റ്റേറ്റ്‌ ബോര്‍ഡ്‌ ഓഫ്‌ എഡ്യൂക്കേഷന്റെ അംഗീകാരത്തോടെയാണ്‌ ഹിന്ദുയിസത്തെ കുറിച്ചുള്ള അടിസ്‌ഥാന വിവരങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
.
ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ്‌ ഹിന്ദു പണ്ഡിതന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കും പുസ്‌തകങ്ങള്‍ തയ്യറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത.്‌ ഹിന്ദുയിസത്തിലെ കാതലായ തത്വങ്ങളും വിശദീകരണങ്ങളുമാണ്‌ പുസ്‌തകത്തിലുള്ളത്‌.

ഹിന്ദു ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖരായ മുപ്പതോളംപേര്‍ ഡോ. മുരളി ബാലാജിയുടെ നേതൃത്വത്തില്‍ ടെക്‌സാസ്‌ എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായത്തിനുണ്ടായിരുന്നു. ഹിന്ദുയിസം പഠന വിഷയത്തില്‍ ഉള്‍പെടുത്തിയിട്ടുള്ള അമേരിക്കയിലെ ഏക സംസ്‌ഥാനമാണ്‌ ടെക്‌സാസ്‌. അടുത്ത അദ്ധ്യായന വര്‍ഷംമുതല്‍ പുതിയ സിലബസ്‌ പ്രാബല്യത്തില്‍ വരും.
mangalam

Filed under .

0 comments for "ടെക്‌സസ്‌ വിദ്യാഭ്യാസ സിലബസില്‍ ഇനി ഹിന്ദുയിസവും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas