By Malakkallu Express:December 04, 2014
ആസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റില്‍ മഹേന്ദ്രസിങ് ധോണി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്
അഡലെയ്ഡ്: ആസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റില്‍ പരിക്കുകാരണം പങ്കെടുക്കില്ളെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പുനര്‍നിശ്ചയിച്ച മത്സരക്രമമനുസരിച്ച് അഡലെയ്ഡില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്.

കൈയിലേറ്റ പരിക്കുകാരണം ഈമാസം നാലിന് ബ്രിസ്ബേനില്‍ തുടങ്ങാനിരുന്ന ആദ്യ ടെസ്റ്റില്‍ ധോണി ഉണ്ടാകില്ളെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അഡലെയ്ഡില്‍ 12ന് നിശ്ചയിച്ചിരുന്ന രണ്ടാം ടെസ്റ്റ് മുതല്‍ മടങ്ങിയത്തെുമെന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന് വിരാട് കോഹ്ലിയെ ആദ്യ ടെസ്റ്റില്‍ താല്‍ക്കാലിക ക്യാപ്റ്റനാക്കി. ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഈമാസം ഒമ്പതിലേക്ക് ആദ്യ ടെസ്റ്റ് മാറ്റിയതോടെയാണ് പരമ്പരയുടെ തുടക്കത്തില്‍ തന്നെ ധോണിക്ക് ടീമിലേക്ക് മടങ്ങിയത്തൊന്‍ സാധ്യതയൊരുങ്ങിയത്.
ഇന്ത്യന്‍ ടീമിന്‍െറ വക്താവ് ഡോ. റെധില്‍സ് ബാബയെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് . ഈയാഴ്ച ധോണി ടീമിനൊപ്പം ചേരും. വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ ടീം ദ്വിദിന സന്നാഹ മത്സരം കളിക്കും.
ഹ്യൂസിന്‍െറ സംസ്കാര ചടങ്ങിനുശേഷം വ്യാഴാഴ്ച ആസ്ട്രേലിയന്‍ ടീം അഡലെയ്ഡില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റില്‍നിന്നോ പരമ്പരയില്‍നിന്നോ പിന്മാറാന്‍ ഏതെങ്കിലും ആസ്ട്രേലിയന്‍ കളിക്കാര്‍ തീരുമാനിക്കുന്നെങ്കില്‍ ക്രിക്കറ്റ് ആസ്ട്രേലിയയുടെ പിന്തുണയുണ്ടാകുമെന്ന് സംഘടന അധ്യക്ഷന്‍ ജയിംസ് സതര്‍ലന്‍ഡ് വ്യക്തമാക്കി. പരിക്കുകാരണം ആദ്യ ടെസ്റ്റില്‍ പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്ന ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിന്‍െറ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ക്ളാര്‍ക്കിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ളെങ്കില്‍ പകരം ഹ്യൂസിനെ ടീമിലെടുക്കാന്‍ എല്ലാ സാധ്യതകളുമുണ്ടായിരുന്നതായി നാഷനല്‍ സെലക്ടര്‍ മാര്‍ക് വോ കഴിഞ്ഞ ദിവസം പറഞ്ഞു.