By Malakkallu Express:December 20, 2014
ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രം പെര്‍മിറ്റ്
കൊച്ചി: 241 ദീര്‍ഘദൂര സൂപ്പര്‍ ക്ളാസ് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് കേരള സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനം ഹൈകോടതിയില്‍ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദീര്‍ഘദൂര സൂപ്പര്‍ ക്ളാസ് റൂട്ടുകള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച കെ.എസ്.ആര്‍.ടി.സിയുടെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതു സ്വകാര്യമേഖലയെ സഹായിക്കാനാണോ യെന്ന് ഹൈകോടതി വെള്ളിയാഴ്ച ചോദിച്ചിരുന്നു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് പാസഞ്ചേഴ്സ് അസോസിയേഷനും കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍-സി.ഐ.ടി.യുഉം സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, ബാബു മാത്യു പി. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.
40 കിലോ മീറ്ററിലേറെ ദൂരമുള്ള ഫാസ്റ്റിന് മുകളിലുള്ള സര്‍വീസുകളെയാണ് സൂപ്പര്‍ ക്ളാസായി കണക്കാക്കുന്നത്. 241 സ്വകാര്യ പെര്‍മിറ്റുകളുടെ കാലാവധി തീരന്നതോടെ സര്‍വീസ് ഏറ്റെടുക്കാനാകുമെന്നു നവംബര്‍ 15നകം കെ.എസ്.ആര്‍.ടി.സി തെളിയിച്ചാല്‍ സ്വകാര്യമേഖലയെ ഒഴിവാക്കാമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്ത് ദീര്‍ഘദൂര സൂപ്പര്‍ ക്ളാസ് റൂട്ടുകളില്‍ 241 സ്വകാര്യ പെര്‍മിറ്റുകളാണുള്ളത്. ഇതില്‍ 95 പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞു. ഇതിനോടകം 41 എണ്ണം കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ പെര്‍മിറ്റ് പുതുക്കി നല്‍കിയിട്ടുണ്ട്.