Headlines
By Malakkallu Express:December 20, 2014

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരെന്ന് അമിത് ഷാ

ആലുവ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക പാര്‍ട്ടിയാണ് ബി.ജെ.പി. മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം പാസാക്കാന്‍ മതേതരമെന്ന് അവകാശപ്പെടുന്ന മറ്റുപാര്‍ട്ടികള്‍ സഹകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലത്തെിയ അമിത് ഷാ ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരെന്ന് അമിത് ഷാ
ഹിന്ദുമതത്തിലേക്ക് മതംമാറ്റുന്ന ‘ഘര്‍വാപസി’ സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. മഹാത്മാ ഗാന്ധി ഘാതകനായ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഹിന്ദുമഹാസഭയുടെ നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് സ്വതന്ത്ര സംഘടനയാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ളെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.

എന്‍.ഡി.എ ഭരണത്തില്‍ വികസനകാര്യങ്ങളില്‍ രാജ്യം സ്ഥിരതയുടെ പാതയിലാണ്. വിലക്കയറ്റം പൂജ്യം ശതമാനത്തിലെ ത്തി. പെട്രോള്‍,ഡീസല്‍ വിലകുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമായി. തൊഴിലില്ലായ്മ തടയാനാണ് ‘മേക് ഇന്‍ ഇന്ത്യ പദ്ധതി’ കൊണ്ടുവന്നത്. ഇതിന്‍െറ ഭാഗമായി മൂവായിരത്തോളം കമ്പനികള്‍ രാജ്യത്ത് ഉല്‍പാദനം ആരംഭിക്കും. ‘മേക് ഇന്‍ ഇന്ത്യ പദ്ധതി’യുടെ പ്രയോജനം യുവാക്കള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് സ്കില്‍ ഡെവലപ്മെന്‍റ് വകുപ്പ് രൂപീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ജനങ്ങളില്‍ ശുചിത്വ ബോധം വളര്‍ത്താന്‍ കഴിഞ്ഞു. ജന്‍ധന്‍ യോജന പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനായെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സോളാര്‍, ടൈറ്റാനിയം അഴിമതിയില്‍ പങ്കുള്ള സര്‍ക്കാറാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.
madyamam

Filed under .

0 comments for "നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരെന്ന് അമിത് ഷാ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas