By Malakkallu Express:December 20, 2014
മല്ലികാർജുൻ ഖാർഗെക്ക് അര ലക്ഷം കോടിയുടെ സ്വത്ത്! ലോകായുക്ത അന്വേഷണം
നാഗ്പൂർ, പൂന, മുംബൈ, ഗോവ, ഡൽഹി, മൈസൂർ, ഗുൽബർഗ, ചെന്നൈ എന്നിവിടങ്ങളിലാണ് ഖാർഗെക്ക് ഭൂമിയും കെട്ടിടങ്ങളുമുള്ളത്. ഭാര്യ, മക്കൾ, ജാമാതാക്കൾ എന്നിവരുടെ പേരിലാണ് സ്വത്തുക്കൾ. ബംഗളുരുവിലെ ബന്നാർഘട്ടയിൽ 500 കോടിയുടെ കെട്ടിട സമുച്ചയം, ചിക്മംഗലുരുവിൽ 1000 കോടി വിലമതിക്കുന്ന 300 ഏക്രകാപ്പിത്തോട്ടം,ബംഗളുരു എം എസ് രാമയ്യ കൊളെജിനടുത്ത് 25 കോടിയുടെ കെട്ടിടം, ആർ .ടിനഗറിൽ കോടികളുടെ വീട്, ബെല്ലാരി റോഡിൽ 17 ഏക്ര ഭൂമി, ഇന്ദിരനഗറിൽ മൂന്നു നില കെട്ടിടം , സദാശിവ നഗറിൽ 2 വീടുകൾ, 50 കോടിയുടെ മറ്റൊരു വീട്, 40 ഏക്ര ഫാം ഹൌസ് എന്നിങ്ങനെ പോകുന്നു പരാതിയിലെ സ്വത്തുവിവരണം.
മുൻകേന്ദ്രമന്ത്രിയായിരുന്ന ഖാർഗെ കർണ്ണാടകത്തിലെ സമുന്നത കോണ്‍ഗ്രസ് നേതാവാണ്. പത്തു തവണ തുടർച്ചയായി നിയമസഭാംഗമായി. ഏഴു തവണ സംസ്ഥാന മന്ത്രി. ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ , സഹകരണം, ഗതാഗതം, ജലവിഭവം, എന്നിങ്ങനെ കൈകാര്യം ചെയ്യാത്ത വകുപ്പുകളില്ല. ഇടക്ക് പ്രതിപക്ഷ നേതാവും കർണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായി. 2009 ലും 2014 ലും ഗുൽബർഗയിൽ നിന്ന് ലോക്സഭയിലെത്തി. മൻമോഹൻസിംഗ് മന്ത്രിസഭയിൽ തൊഴിൽ, റെയിൽവേ വകുപ്പുകൾകൈകാര്യം ചെയ്തു.
കർണാടകത്തിലെ ബിദാർ ജില്ലയിൽ ദലിത് കുടുംബത്തിൽ ജനിച്ച മല്ലികാർജുൻ ഖാർഗെ നിയമ ബിരുദധാരിയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കോടികൾ വാരിയെന്നാണ് പരാതി. പ്രഥമദൃഷ്ട്യാ കുറ്റം കണ്ടാൽ പൊതുപ്രവർത്തക അഴിമതി നിരോധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് ലോകായുക്തയുടെ റായ്ചൂർ ഡിവിഷൻ അറിയിച്ചു.

