By Malakkallu Express:December 19, 2014
ബേഡകം ഏരിയയിലെ ജനപ്രതിനിധികള്‍, മുന്‍ജനപ്രതിനിധികള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ കുത്തിയിരിപ്പുസമരത്തില്‍ പങ്കെടുത്തു. ബേഡകം ഏരിയയയിലെ ഒന്പത് ലോക്കല്‍ കമ്മിറ്റികളില്‍നിന്നുള്ളവര്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ സമരപ്പന്തലിലെത്തി.
മുന്‍ എം.എല്‍.എ. പി.രാഘവന്‍ ജനപ്രതിനിധിയായിരുന്നപ്പോഴാണ് റോഡ് ഇന്നത്തെ നിലയിലേക്ക് വീതികൂട്ടി വളവ്‌നിവര്‍ത്തി ഉയര്‍ത്തിയത്. പിന്നീടുള്ള 13 വര്‍ഷം റോ!!ഡില്‍ ഒരു വികസനപ്രവര്‍ത്തനവും നടത്തിയിട്ടില്ല.
ഇപ്പോള്‍ റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. 2013 ലെ മഴക്കാലത്താണ് റോ!ഡ് പൊളിഞ്ഞത്.
മുന്‍വര്‍ഷം അറ്റകുറ്റപ്പണികള്‍ ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ മഴക്കാലത്ത് റോ!ഡിന്റെ തകര്‍ച്ച പൂര്‍ണമായി. ഇതുവരെ നവീകരണ പ്രവര്‍ത്തനത്തിനുള്ളഒരു നീക്കവും ഉണ്ടായിട്ടില്ല.
പൊയിനാച്ചിയില്‍നിന്ന് കണ്ണാടിത്തോടുവരെ നീളുന്ന 35 കിലോമീറ്ററാണ് റോ!ഡിന്റെ ദൈര്‍ഘ്യം. ഇതുവഴിയുള്ള യാത്ര ഏറെ ദുര്‍ഘടമാണ്. പലപ്പോഴും റോ!ഡിന്റെ ശോച്യാവസ്ഥകാരണം ബസ്സുകള്‍ ട്രിപ്പ്മുടക്കുന്നത് പതിവാണ്.
പേര്യ വളവ് മുതല്‍ മുന്നാട് സ്‌കൂള്‍ വരെയുള്ള ഭാഗത്തെ കുഴികളില്‍ പ്രദേശവാസികള്‍ മണ്ണ് നിറച്ചിട്ടുണ്ട്. മഴമാറിയാല്‍ പൊടിയും മഴപൊയ്താല്‍ ചെളിക്കുളവുമാകുമെന്നതാണ് ഇവിടുത്തെ പ്രശ്‌നം.
എരഞ്ഞിപ്പുഴ-കുറ്റിക്കോല്‍ റോഡും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു. ഈ റോഡിന്റെ നവീകരണത്തിനും വേണ്ടിയാണ് ഇപ്പോഴത്തെ സമരം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഇ.പദ്മാവതി, രാധാകൃഷ്ണന്‍ ചാളക്കാട്, ഇ.കുഞ്ഞിരാമന്‍, എ.മാധവന്‍, എ.ദാമോദരന്‍, എം.ഭാസ്‌കരന്‍, എ.കെ.ജോസ്, അമ്പുമാസ്റ്റര്‍, സി.രാമചന്ദ്രന്‍, കെ.പി.രാമചന്ദ്രന്‍, ബാലകൃഷ്ണന്‍ ബേഡകം, ജിതിന്‍ ഗോപി, രവീന്ദ്രന്‍, എം.കുഞ്ഞിക്കണ്ണന്‍, ടി.ബാലന്‍, പി.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.
അധികൃതരുടെ ഭാഗത്തനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെങ്കില്‍ സമരത്തിന്റെ സ്വഭാവം മാറ്റുമെന്ന് പി.രാഘവന്‍ പറഞ്ഞു. സി.ബാലന്‍ സ്വാഗതം പറഞ്ഞു.

