By Malakkallu Express:December 19, 2014
കുറ്റിക്കോലിന്റെ ചരിത്രം ചികഞ്ഞ് നാട്ടുകൂട്ടം
ഒരുകാലത്ത് ബ്രാഹ്മണകുലത്തിന് ഏറെ ആധിപത്യമുണ്ടായിരുന്ന സ്ഥലമായിരുന്നു കുറ്റിക്കോല്‍. കുറ്റിക്കോല്‍ പ്രദേശത്തിന്റെ കാര്‍ഷിക പാരമ്പര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ക്ഷേത്രത്തിന്റെ ഐതീഹ്യവും പാരമ്പര്യവും ചര്‍ച്ച ചെയ്തപ്പോള്‍ പുത്തന്‍തലമുറയ്ക്ക് കൗതുകമായി.
ചരിത്രകാരന്‍ ഡോ. സി.ബാലന്‍ നാട്ടുകൂട്ടം ഉദ്ഘാടനം ചെയ്തു. കുറ്റിക്കോലിലെ മുതിര്‍ന്ന ആളുകളുടെ പങ്കാളിത്തം നാട്ടുകൂട്ടത്തിലുണ്ടായി. കാര്‍ഷികസംസ്‌കൃതി വിളിച്ചോതുന്ന അവരുടെ ഒക്കല്‍പാട്ടുകള്‍ പരിപാടിക്ക് കൊഴുപ്പേകി.
കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ടി.മാലിങ്കന്‍, പി.കുഞ്ഞമ്പു നായര്‍, കെ.ബാലകൃഷ്ണന്‍, കെ.അരവിന്ദന്‍, കെ.രാജന്‍, ബാലകൃഷ്ണന്‍ അത്തിയടുക്ക എന്നിവര്‍ പ്രസംഗിച്ചു. തമ്പാന്‍ കെ.മീയ്യങ്ങാനം മോഡറേറ്ററായിരുന്നു

