By Malakkallu Express:December 13, 2014
ഫീല്‍ഡ് മാനേജര്‍ ഒഴിവ്
കാസര്‍കോട്: ജില്ലയില്‍ കൃഷിവകുപ്പ് നടപ്പാക്കുന്ന ജൈവകൃഷി പദ്ധതിയിലേക്ക് ഫീല്‍ഡ് മാനേജര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍ ആണ് യോഗ്യത. പ്രതിമാസം 22,000 രൂപ ഓണറേറിയം ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 18-ന് രാവിലെ 11-ന് നടത്തുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇന്റര്‍വ്യൂ നടത്തി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്ന് ജില്ലയില്‍ ഒഴിവുവന്നേക്കാവുന്ന സമാനയോഗ്യത വേണ്ടുന്ന തസ്തികകളിലേക്കും ഉദ്യോഗാര്‍ഥികളെ പരിഗണിക്കും.

