Headlines
By Malakkallu Express:December 13, 2014

കുണ്ടംകുഴിയിലെ കുട്ടിശാസ്ത്രജ്ഞര്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക്‌

ബന്തടുക്ക: മലയോരത്തെ ചെങ്കല്‍പ്പാറകളോടു ചേര്‍ന്നുള്ള പള്ളങ്ങളിലെ ജല വിതാനത്തെക്കുറിച്ചുള്ള പഠനത്തിന് അംഗീകാരം. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരുസംഘം വിദ്യാര്‍ഥികളാണ് പുത്തന്‍ അറിവുകള്‍ അവതരിപ്പിക്കുന്നത്. 
ഡിസംബര്‍ ആദ്യവാരം തൃശ്ശൂരില്‍ നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച പത്താതരം വിദ്യാര്‍ഥികളായ എ.മുരളീകൃഷ്ണന്‍, ചിക്കുബാബു, പി.അഞ്ജലി, ഇ.സൂരജ്, സീനത്തുഭാനു എന്നിവരാണ് ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്.
കാലാവസ്ഥാവ്യതിയാനം പ്രാദേശികമായി ഏല്പിക്കുന്ന ആഘാതത്തെക്കുറിച്ച് പഠനം നടത്തിയാണ് പ്രോജക്ട് സമര്‍പ്പിച്ചത്. ബേഡഡുക്ക പഞ്ചായത്തിലെ പള്ളങ്ങളുടെ ശോഷണത്തെക്കുറിച്ചായിരുന്നു പഠനം.
സയന്‍സ് അധ്യാപിക കെ.എല്‍.പ്രീതയുടെ സഹായത്തോടെയായിരുന്നു പഠനം. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് അഞ്ചംഗസംഘം.

Filed under .

0 comments for "കുണ്ടംകുഴിയിലെ കുട്ടിശാസ്ത്രജ്ഞര്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas