By Malakkallu Express:December 13, 2014
അനുമോദിച്ചു
രാജപുരം: സംസ്ഥാന വനിതാ വടംവലി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ടീമിനെ കള്ളാര്‍ മണ്ഡലം ജനശ്രീ സുസ്ഥിരവികസന മിഷന്‍ അനുമോദിച്ചു.
ജനശ്രീ സംസ്ഥാന കമ്മിറ്റിയംഗം രാധാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ ടി.കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. ശ്രീജിത്ത് ചായ്യോത്ത്, വി.ഡി.തോമസ്, മിനി വര്‍ഗീസ്, പി.ഗീത, ശങ്കരനാരായണന്‍, കുഞ്ഞിരാമന്‍, സുനിത ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

