Headlines
By Malakkallu Express:December 08, 2014

പ്രിയന്‍ നയിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമില്‍ നിന്നു ലിസിക്കു പിന്നാലെ ലാലും മാറിയെന്നു വാര്‍ത്ത

കൊച്ചി : സംവിധായകന്‍ പ്രിയദര്‍ശന്‍ നയിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീമായ കേരള സ്‌ട്രൈക്കേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഭാര്യ ലിസി പിന്മാറിയതിനു പിന്നാലെ നടന്‍ മോഹന്‍ലാലും പിന്‍മാറിയെന്നു വാര്‍ത്ത. priyan nayikkunna kerala sdraikkezhs krikkat deemil
ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടുവെങ്കിലും മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ പ്രതികിരിച്ചിട്ടില്ല. വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തിരിക്കുന്ന ലിസി പിന്മാറിയതു സ്വാഭാവികം. എന്നാല്‍, പ്രിയനും ലിസിയും ഒന്നിക്കാന്‍ ഒരുപാടു ശ്രമിച്ചവരാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും. പ്രിയന്റെ ഉറ്റചങ്ങാതിയായ ലാല്‍ പിന്മാറിയെന്നതു അവരുടെ സുഹൃത്തുക്കള്‍ക്കാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. ഇതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജയ്‌സണ്‍ പുലിക്കോട്ടില്‍ ഉള്‍പ്പടെ മൂന്ന് പേരെ പുതുതായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമയും മുയലും എന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. മോഹന്‍ലാല്‍ ബോര്‍ഡില്‍നിന്ന് മാറാന്‍ പ്രിയന്‍ സമ്മതിക്കില്ലെന്നാണ് ഇരുവരുമായും അടുപ്പമുള്ളവര്‍ പറയുന്നത്. സെലിബ്രിറ്റിടീമുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പ്രിയന്റെയും ലിസിയുടെയും ദാമ്ബത്യം തകര്‍ച്ചയിലേക്ക് നയിച്ചതെന്നു വാര്‍ത്തകളുണ്ടായിരുന്നു. ടീമുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളുടെ പേരിലാണ് താനും ലിസിയും തമ്മില്‍ കലഹമുണ്ടായതെന്ന് മുന്‍പ് പ്രിയന്‍ സമ്മതിച്ചിരുന്നു. ഈ പ്രശ്‌നം വീണ്ടും രൂക്ഷമായതോടെയാണ് ഇരുവരും വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഐപിഎല്‍ ടീം എടുക്കാനുള്ള നീക്കം പരാജയപ്പെട്ടതാണ് പ്രിയദര്‍ശനെ സെലിബ്രിറ്റി ക്രിക്കറ്റ് ടീം സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചത്. ലാലും പ്രിയനും ചേര്‍ന്നായിരുന്നു ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ആദ്യം ശ്രമിച്ചത്. അതു നടക്കാതെ വന്നപ്പോഴാണ് ആ സ്ഥാനത്ത് ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറുമൊക്കെ വന്നതും വിവാദങ്ങള്‍ പലതുമുണ്ടായതും.

Filed under .

0 comments for "പ്രിയന്‍ നയിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമില്‍ നിന്നു ലിസിക്കു പിന്നാലെ ലാലും മാറിയെന്നു വാര്‍ത്ത"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas