By Malakkallu Express:December 12, 2014
കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ഉടനെ -ആരോഗ്യമന്ത്രി
കാസര്‍കോട്: കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ഉടന്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ വൈകുന്നതുമായി ബന്ധപ്പെട്ട് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടിപറയുകയായിരുന്നു മന്ത്രി. കെട്ടിടം ഒരുങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കാത്തത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 35 സര്‍ക്കാര്‍ ആസ്പത്രികളില്‍ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി തുറക്കാനാണ് അനുമതിയുള്ളത്. അതില്‍ 24 എണ്ണം ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് ജില്ലകള്‍തോറും കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കുന്നത്. മരുന്നുകള്‍ക്ക് 20 മുതല്‍ 93 ശതമാനംവരെ കിഴിവാണ് കാരുണ്യവഴി നല്കുന്നത്. ജില്ലയിലെ രോഗികള്‍ക്ക് ഇപ്പോള്‍ ഈ ആനുകൂല്യത്തിന് കണ്ണൂര്‍ ജില്ലാ ആസ്പത്രിവരെ പോകണം.
ജനറല്‍ ആസ്പത്രിക്കും ജില്ലാ ആസ്പത്രിക്കും സമീപം മാസങ്ങള്‍ക്കുമുമ്പേ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ എന്ന ബോര്‍ഡും കെട്ടിടവും ഉയര്‍ന്നിട്ടുണ്ട്. രണ്ടുസ്ഥലത്തേക്കുമുള്ള ജീവനക്കാര്‍ക്കായി അഭിമുഖം നടന്നിട്ട് മാസങ്ങളായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമായി കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ആദ്യം തുറക്കണമെന്നായിരുന്നു ധാരണ. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ മരുന്നിന് ഇളവ് അനുവദിക്കുന്ന പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതില്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.