By Malakkallu Express:December 12, 2014
സൈനിക റിക്രൂട്ട്‌മെന്റ് പരിശീലനം
കാസര്‍കോട്: പട്ടികജാതിവികസന വകുപ്പിന്റെ ട്രെയിനിങ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പദ്ധതിയില്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് സൈന്യത്തിലും അര്‍ധസേനകളിലും ജോലിനേടാന്‍ രണ്ടുമാസത്തെ പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലനം നല്കുന്നു. ജില്ലയിലെ 17 മുതല്‍ 25 വയസ്സുവരെ പ്രായവും പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുമുള്ള പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കുറഞ്ഞത് 170 സെന്റീമീറ്റര്‍ ഉയരമുണ്ടായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ വിദ്യഭ്യാസയോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ ഡിസംബര്‍ 12-ന് പ്രാഥമിക സ്‌ക്രീനിങ്ങിനായി രാവിലെ 11-ന് എത്തണം. ക്യാമ്പില്‍ താമസിച്ചുകൊണ്ടുള്ള പരിശീലനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും. തിരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ യാത്രാചെലവുകള്‍ക്കായി 1,000 രൂപ നല്കും. കേരള സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിലാണ് പരിശീലനം. ഫോണ്‍: 0495 2373485, 9447469280, 9447546617.