By Malakkallu Express:December 12, 2014
കാസര്‍കോട് മഹോത്സവം: ബ്രോഷര്‍ പ്രകാശനംചെയ്തു
കാസര്‍കോട്: ഡിസംബര്‍ 28 മുതല്‍ ജനവരി 11വരെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് മഹോത്സവം-2015ന്റെ ബ്രോഷര്‍ പ്രകാശനംചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ളയ്ക്ക് നല്കക്കൊണ്ടാണ് ബ്രോഷര്‍ പ്രകാശനംചെയ്തത്.
മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ കുഞ്ഞുമാഷ് അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍, എ.ഡി.എം. എച്ച്.ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ ദേവിദാസ്, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍ മഹോത്സവത്തിന്റെ വിവിധ സബ്കമ്മിറ്റി ഭാരവാഹികള്‍, വിവിധ വകുപ്പുമേധാവികള്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു