Headlines
By Malakkallu Express:December 12, 2014

പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഇന്നു തുടങ്ങും

വെള്ളരിക്കുണ്ട്: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വെള്ളരിക്കുണ്ട് എം.കെ.പൗലോസ് നഗറില്‍ വെള്ളിയാഴ്ച തുടങ്ങും. 
രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് അച്ചേരി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തും. ജില്ലാ കൗണ്‍സില്‍യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും . 13-നു രാവിലെ ഒമ്പതിനാണു പ്രകടനം . കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍ മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിക്കും.
 പ്രതിനിധിസമ്മേളനം 10 മണിക്ക് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണനും സുഹൃദ് സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.അരവിന്ദാക്ഷന്‍ റിപ്പോട്ടവതരിപ്പിക്കും. 
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ രാജു കട്ടക്കയം, അച്ചേരി ബാലകൃഷ്ണന്‍, പി.ബാലകൃഷ്ണന്‍, ജി.മുരളീധരന്‍, കെ.മാധവന്‍ നായര്‍, ഇ.ടി.െസബാസ്റ്റ്യന്‍, എം.ഇ.ജോര്‍ജ്, പി.കെ.വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Filed under .

0 comments for "പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഇന്നു തുടങ്ങും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas