By Malakkallu Express:December 12, 2014
തേങ്ങയിടും, കള്ളും നീരയും ചെത്തും; വനിതാ ചങ്ങാതിക്കൂട്ടം തയ്യാര്‍
ബന്തടുക്ക: തെങ്ങുമായി ബന്ധപ്പെട്ട സര്‍വജോലികളും ചെയ്യാന്‍ ഒരുകൂട്ടം വനിതകള്‍ തയ്യാറായി രംഗത്ത്. തേങ്ങയിടാന്‍ തൊഴിലാളിയെ കിട്ടാനില്ല. ആ സാഹചര്യത്തിന് ഒരു പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കൃഷിവകുപ്പ് നാളികേര ഫെഡറേഷനുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്കിയത്. ടോമി മോളശ്ശേരിയുടെ നേതൃത്വത്തിലാണ് പരിശീലനം.
വ്യക്തിത്വവികസനം, ബാങ്കിങ്, പ്രഥമശുശ്രൂഷ, നിയമം, കൃഷിരീതികള്‍, തെങ്ങിനെ ബാധിക്കുന്ന രോഗങ്ങള്‍, കള്ള്, നീര തുടങ്ങി വിവിധവിഷയങ്ങളാണ് ആറുദിവസം നീളുന്ന ക്ലൂസില്‍ കൈകാര്യംചെയ്യുന്നത്.
തെങ്ങുകയറ്റ മത്സരം, തോട്ട സന്ദര്‍ശനം, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയും ക്ലൂസിന്റെ ഭാഗമായുണ്ടാവും.
ജില്ലാതലത്തില്‍ നടത്തുന്ന പരിശീലനപദ്ധതിയാണിത്. നാളികേര വികസന ബോര്‍ഡും നാളികേര ഉത്പാദന കമ്പനിയും നാളികേര ഫെഡറേഷനുമായി ചേര്‍ന്നാണ് പരിശീലനം നടത്തുന്നത്. പരിശീലനത്തില്‍ പങ്കെടുത്ത് ജോലി തുടരുന്ന വനിതകള്‍ക്ക് നാളികേര വികസനബോര്‍ഡ് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും പരിശീലനത്തിനാവശ്യമായ സഹായധനവും നല്കും.
നീര വ്യാവസായികമായി ഉത്പാദിപ്പിക്കുന്നതോടെ ഈരംഗത്ത് തൊഴിലവസരങ്ങള്‍ കൂടുമെന്ന പ്രതീക്ഷയിലാണ് പരിശീലനംനേടിയവര്‍.
നാളികേര ഫെഡറേഷന്‍ നടത്തുന്ന തെങ്ങുകയറ്റ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കാണ് നീര ചെത്തിയെടുക്കുന്നതിന് മുന്‍ഗണന.
ജില്ലയില്‍ നാളികേര ഉത്പാദക കമ്പനി വെള്ളരിക്കുണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ബേഡഡുക്ക പഞ്ചായത്തിലാണ് വനിതകള്‍ക്ക് പരിശീലനം നല്കുന്നത്. ചെമ്പക്കാട് നാരായണന്‍, ബി.സി.മുത്തു, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് സുജിന, സെക്രട്ടറി ഇ.രവിചന്ദ്ര എന്നിവരാണ് ബേഡഡുക്ക ഫെഡറേഷനെ നയിക്കുന്നത്.