By Malakkallu Express:December 12, 2014
വാഹനജാഥ ഇന്ന് തുടങ്ങും
വെള്ളരിക്കുണ്ട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി 18-ന് വെള്ളരിക്കുണ്ടില്‍ നടത്തുന്ന റബ്ബര്‍ കര്‍ഷക രക്ഷാമര്‍ച്ചിന്റെ ഭാഗമായി ഡി.സി.സി. പ്രസിഡന്റ് നയിക്കുന്ന വാഹനപ്രചാരണജാഥ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 10-ന് ഭീമനടിയില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും. മൗക്കോട്, കമ്പല്ലൂര്‍, ചിറ്റാരിക്കാല്‍, പാലാവയല്‍, കൊന്നക്കാട്, മാലോം, വെള്ളരിക്കുണ്ട്, ബളാല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പരപ്പയില്‍ സമാപിക്കും.

13-ന് രാവിലെ കാലിച്ചാനടുക്കത്തുനിന്ന് തുടങ്ങി മുക്കുഴി, ഒടയന്‍ചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍, മാലക്കല്ല്, കോളിച്ചാല്‍, ബന്തടുക്ക എന്നിവിടങ്ങളില്‍ പര്യടനം നടത്തി പാണത്തൂരില്‍ സമാപിക്കും
13-ന് രാവിലെ കാലിച്ചാനടുക്കത്തുനിന്ന് തുടങ്ങി മുക്കുഴി, ഒടയന്‍ചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍, മാലക്കല്ല്, കോളിച്ചാല്‍, ബന്തടുക്ക എന്നിവിടങ്ങളില്‍ പര്യടനം നടത്തി പാണത്തൂരില്‍ സമാപിക്കും