By Malakkallu Express:December 12, 2014
കട കത്തിനശിച്ചു
ബന്തടുക്ക: ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ ഏണിയടി അബ്ദുള്ളയുടെ പലചരക്കുകട ബുധനാഴ്ച രാത്രി കത്തിനശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. കടയില്‍ ഉണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. ഏകദേശം 4.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

