Headlines
By Malakkallu Express:December 20, 2014

ലീലാ വെഞ്ച്വറിന്‍െറ ഹോട്ടലുകള്‍ സൗദി കിരീടാവകാശിക്ക് വില്‍ക്കാന്‍ നീക്കം

മുംബൈ: ലീലാ വെഞ്ച്വറിന്‍െറ മൂന്ന് ഹോട്ടലുകള്‍ വില്‍ക്കുന്നതു സംബന്ധിച്ച് സൗദി രാജകുമാരനുമായി ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്. ചെന്നൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലെ മൂന്ന് ഹോട്ടലുകള്‍ വില്‍ക്കുന്നതു സംബന്ധിച്ചാണ് കോടീശ്വരനായ സൗദി രാജകുമാരന്‍ അമീര്‍ വലീദ് ബിന്‍ തലാലിന്‍െറ നേതൃത്വത്തിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനിയുമായി (കെ.എച്ച്.സി) ചര്‍ച്ച നടന്നത്.

3000 കോടി രൂപക്ക് വില്‍പന നടന്നില്ളെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് നീക്കമെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കെ.എച്ച്.സിയുമായി ചര്‍ച്ച നടത്തിയ കാര്യം ലീല വെഞ്ച്വര്‍ ചെയര്‍മാന്‍ വിവേക് നായര്‍ നിഷേധിച്ചു.

Filed under .

0 comments for " ലീലാ വെഞ്ച്വറിന്‍െറ ഹോട്ടലുകള്‍ സൗദി കിരീടാവകാശിക്ക് വില്‍ക്കാന്‍ നീക്കം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas