By Malakkallu Express:December 20, 2014
സ്പാനിഷ് ചിത്രം റഫ്യൂജിയാദോക്ക് സുവര്‍ണചകോരം
തിരുവനന്തപുരം: ഒരാഴ്ചക്കാലം പ്രേക്ഷകരെ ലോകജനതയുടെ അതിജീവനപ്രശ്നങ്ങളിലേക്ക് വലിച്ചണച്ച 19ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശ്ശീല വീണു. നിശാഗന്ധിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ഗാര്‍ഹികപീഡനത്തില്‍നിന്ന് രക്ഷ നേടാന്‍ അര്‍ജന്‍റീന മുഴുവന്‍ അലയുന്ന അമ്മയുടെയും മകന്‍െറയും വ്യഥകള്‍ പകര്‍ത്തിയ സ്പാനിഷ് ചിത്രം ‘റഫ്യൂജിയാദോ’ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടി. ഡീഗോ ലര്‍മാനാണ് ചിത്രത്തിന്‍െറ സംവിധായകന്‍. പുരസ്കാരത്തുകയായ 15 ലക്ഷം രൂപ നിര്‍മാതാവും സംവിധായകനും തുല്യമായി പങ്കിടും.
മികച്ച സംവിധായകനുള്ള രജതചകോരത്തിന് ജാപ്പനീസ് ചിത്രം ‘സമ്മര്‍, ക്യോട്ടോ’ സംവിധാനം ചെയ്ത ഹിരോഷി ടോഡ അര്‍ഹനായി. നാലു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗതസംവിധായകനുള്ള രജതചകോരം ‘ദ ബ്രൈറ്റ് ഡേ’ എന്ന ഇറാന്‍ ചിത്രം സംവിധാനം ചെയ്ത ഹുസൈന്‍ ശഹാബി കരസ്ഥമാക്കി. സമ്മാനത്തുക മൂന്നു ലക്ഷം. മികച്ച പ്രേക്ഷകചിത്രത്തിനുള്ള രജതചകോരം സജിന്‍ ബാബു സംവിധാനം ചെയ്ത ‘അസ്തമയം വരെ’നേടി. രണ്ടു ലക്ഷം രൂപയാണ് സമ്മാനം.
രാജ്യാന്തര ചലച്ചിത്ര നിരൂപക ഫെഡറേഷന്‍(ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം ഹിഷാം ലസ്രി സംവിധാനം ചെയ്ത മൊറോക്കന്‍ ചിത്രം ദെ ആര്‍ ദ ഡോഗ്സ് ആണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒരാള്‍പൊക്കം’ നേടി.
മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഹിരോഷി ടോഡ സംവിധാനം ചെയ്ത ‘സമ്മര്‍, ക്യോട്ടോ’ കരസ്ഥമാക്കി. അബ്ബാസ് റാഫേയുടെ ഇറാന്‍ ചിത്രം ഒബ്ളിവിയന്‍ സീസണ്‍ ഈ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹമായി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒരാള്‍പൊക്ക’ത്തിനാണ്.
മലയാളം ഫിലിം മാര്‍ക്കറ്റിങ്ങിന്‍െറ ഭാഗമായ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് നാലു ചിത്രങ്ങള്‍ക്ക് ലഭിച്ചു. സജിന്‍ബാബുവിന്‍െറ അസ്തമയം വരെ, സുദേവന്‍െറ സി.ആര്‍. നമ്പര്‍ 89, കെ.ആര്‍. മനോജിന്‍െറ കന്യക ടാക്കീസ്, സിദ്ധാര്‍ഥ് ശിവയുടെ സഹീര്‍ എന്നിവയാണിവ. പ്രഫ.ഷീ ഫെയ് ചെയര്‍മാനും റെയ്സ് ക്ളെയ്ക്, ക്ളോസ് ഏഡര്‍, ലോറന്‍സ് കാഡിഷ്, സുമിത്ര ഭാവെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. മേളയുടെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് (അച്ചടിമാധ്യമം) മാതൃഭൂമിയിലെ കെ. സജീവ്, കേരള കൗമുദിയിലെ സി.പി. ശ്രീഹര്‍ഷന്‍ എന്നിവര്‍ പങ്കിട്ടു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് ജയ്ഹിന്ദ് ടി.വിയിലെ ജിഷ കെ.രാജ് നേടി. കൈരളിയിലെ എസ്. ഷീജ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിനാണ് മികച്ച ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ്. ശ്രവ്യമാധ്യമത്തിനുള്ള അവാര്‍ഡ് റെഡ് എഫ്.എം നേടി.
കേരളം ദൈവത്തിന്‍െറ സ്വന്തം നാടെന്നതിലുപരി അനുഗൃഹീത കലാകാരന്മാരുടെ കൂടി നാടാണെന്ന് സമാപനസമ്മേളനത്തിന്‍െറ ഉദ്ഘാടനപ്രസംഗത്തില്‍ ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. മുഖ്യാതിഥിയായ ടര്‍ക്കിഷ് സംവിധായകന്‍ നൂരി ബില്‍ജെ സീലാനെ ഗവര്‍ണര്‍ പൊന്നാടയണിയിച്ചു.
മേളയിലൂടെ ലോകസിനിമയുടെ നവീനമുഖം അറിയാന്‍ മലയാളിക്ക് കഴിഞ്ഞുവെന്ന് ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ്നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ഫിലിം ആര്‍ക്കൈവിന്‍െറ മുന്‍ ഡയറക്ടര്‍ പി.കെ. നായര്‍ക്ക് ചലച്ചിത്ര അക്കാദമിയുടെ ഉപഹാരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കി.