By Malakkallu Express:December 21, 2014
മെഹ്ദിയുടെ ട്വീറ്റുകള്‍ പരിശോധിക്കാന്‍ സ്വകാര്യ കന്പനി
ബെംഗളൂരു • ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചതിനു പൊലീസ് പിടിയിലായ മെഹ്ദി മസ്റൂര്‍ ബിശ്വാസിന്‍റെ 1.29 ലക്ഷം വരുന്ന ട്വീറ്റുകള്‍ വിശദമായ പരിശോധനയ്ക്ക് വിധയേമാക്കാന്‍ പൊലീസ് സ്വകാര്യ ഐടി കന്പനിയുടെ സഹായം തേടുന്നു. ഇതിനാവശ്യമായ സംവിധാനം അന്വേഷണ ഏജന്‍സികള്‍ക്ക് സ്വന്തമായി ഇല്ലാത്തതിനാലാണ് സ്വകാര്യ കന്പനിയെ ആശ്രയിക്കുന്നത്.
ട്വീറ്റുകള്‍ വിശദ പരിശോധനയ്ക്ക് വിധയേമാക്കാതെ അന്വേഷണം മുന്നോട്ട് നീങ്ങില്ലെന്ന സ്ഥിതി വിശേഷമുണ്ടായതോടെയാണ് ഇത്തരമൊരു നീക്കത്തിനുപൊലീസ് ഒരുങ്ങുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതൊരു സാധാരണ ക്രിമിനല്‍ കേസ് അല്ലാത്തതിനാല്‍ ഈ മേഖലയില്‍ കൃത്യമായ അറിവുള്ളവര്‍ക്കേ പൊലീസിനെ സഹായിക്കാനാകൂ. അതിനാലാണ് പുറത്തു നിന്നുള്ള സ്വകാര്യ കന്പനികളുടെ സഹായം തേടുന്നതെന്ന് കമ്മിഷണര്‍ എം.എന്‍. റെഡ്ഡി വ്യക്തമാക്കി. എന്നാല്‍ ഏത് കന്പനിയാണ് പൊലീസിനെ സഹായിക്കുന്നതെന്നു വെളിപ്പെടുത്താന്‍ അദേഹം വിസമ്മതിച്ചു.
ബെംഗളൂരുവില്‍ നിന്നും ഐഎസ് അനുഭാവമുള്ള ട്വിറ്റര്‍ പ്രവര്‍ത്തിപ്പിച്ചു വരവെ കഴിഞ്ഞ ആഴ്ചയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായബിശ്വാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടു വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായിരുന്നു.

