By Malakkallu Express:December 21, 2014
കൊല്‍ക്കത്തയ്ക്ക് കിരീടം
മുംബൈ: അവസാന ശ്വാസംവരെ ആക്രമിച്ചുകളിച്ച കേരള ബ്ലാസ്റ്റേഴ്സിനെ കരയിച്ച് അത്ലറ്റികോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കിരീടം ഉയര്‍ത്തി. ഒന്നിനു പിറകെ മറ്റൊന്നായി അവസരങ്ങള്‍ തുലച്ച ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. പരിക്കുസമയത്ത് മുഹമ്മദ് റഫീഖ് ഹെഡറിലൂടെയാണ് വിജയ ഗോള്‍ നേടിയത്.
നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 42,000ത്തിലേറെ കാണികളെ സാക്ഷിയാക്കി അരങ്ങേറിയ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നു. ഇയാന്‍ ഹ്യൂം, മൈക്കേല്‍ ചോപ്ര, സ്റ്റീവന്‍ പിയേഴ്സണ്‍, നിര്‍മല്‍ ചേത്രി, ഇഷ്ഫഖ് അഹമ്മദ് എന്നിവര്‍ക്കൊക്കെ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചു. പക്ഷെ, ലീഗിലുടനീളം ഗോളിനു മുന്നില്‍ പതറിയ കേരള ടീം കിരീടപോരാട്ടത്തിലും ഈ പതിവ് ആവര്‍ത്തിച്ചു. എന്നാല്‍, കിട്ടിയ അവസരം മുതലാക്കിയ കൊല്‍ക്കത്ത പ്രഥമ ഐഎസ്എലില്‍ ചാമ്പ്യന്‍മാരാകുകയും ചെയ്തു. മലയാളിതാരം മുഹമ്മദ് റാഫിക്കു പകരക്കാരനായാണ് മുഹമ്മദ് റഫീഖ് കളത്തിലെത്തിയത്. ഫൈനലിനു മുമ്പ് ഈ മുന്നേറ്റക്കാരന്‍ ഐഎസ്എലില്‍ കളിച്ചത് വെറും അഞ്ചു മിനിറ്റ് മാത്രം. പക്ഷെ, നിര്‍ണായക ഘട്ടത്തില്‍ ഗോള്‍ നേടി റഫീഖ് കൊല്‍ക്കത്തയുടെ ഹീറോയായി. അവസാന വിസിലിനു തൊട്ടുമുമ്പ് ലഭിച്ച കോര്‍ണറിലൂടെയായിരുന്നു ഗോള്‍. പൊഡാനി എടുത്ത കോര്‍ണറില്‍ റഫീഖ് ചാടി തലവച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസിന് മറുപടി ഉണ്ടായിരുന്നില്ല.