By Malakkallu Express:December 04, 2014
മഷിത്തണ്ടിലൂടെ സുരേഷ് ഗോപിയും പാടുന്നു
കൊച്ചി: നിരവധി സിനിമാ ഗാനങ്ങളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയും മികവ് തെളിയിച്ചിട്ടുള്ള സുരേഷ് ഗോപി വീണ്ടും ഗായകനാവുന്നു. അനീഷ് ഉറുമ്പില്‍ സംവിധാനം ചെയ്യുന്ന മഷിത്തണ്ട് എന്ന ചിത്രത്തിനു വേണ്ടിയാണ് സുരേഷ് ഗോപി ഗാനം ആലപിക്കുന്നത്. കുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവും മുഖ്യപ്രമേയമാക്കുന്ന ചിത്രം ഇടുക്കിയിലെ ശാന്തിഗിരി കോളേജാണ് ഒരുക്കുന്നത്
.
തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും സുരേഷ് ഗോപി ചിത്രത്തിന്റെ കഥകേള്‍ക്കുകയും പാടാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനായ അനീഷ് പറഞ്ഞു. ജയകുമാര്‍ എഴുതി ജിന്റോ ജോണ്‍ സംഗീത സംവിധാനം നിര്‍വഹിച്ച മനസൊരു മഷിത്തണ്ട് എന്ന മെലഡി ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ എംകെ മുനീറും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.