By Malakkallu Express:December 04, 2014
വിപണി ഇടപെടലിന് പുതിയ രീതികളുമായി രഘുറാം രാജന്‍
മുംബൈ: പരമ്പരാഗത രീതിയിലുള്ള വിപണി ഇടപെടലില്‍നിന്ന് മാറി പുതിയ പരീക്ഷണങ്ങളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ആദ്യമായി നടപ്പാക്കുന്ന ദ്വൈമാസ സാമ്പത്തിക അവലോകനത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് വിപണിയിലേക്കുള്ള പണമൊഴുക്ക് വര്‍ധിപ്പിക്കുന്നതിന് പതിവില്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. പ്രധാന വായ്പാ നിരക്കുകളായ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഓവര്‍നൈറ്റ് റൈറ്റിലും 7-14 ദിവസ റിപ്പോ പരിധിയിലും മാറ്റം വരുത്തിയാണ് പുതിയ പരീക്ഷണം.
ഓവര്‍നൈറ്റ് റേറ്റ് 0.50ത്തില്‍നിന്ന് പകുതിയായി കുറച്ച് 0.25 ശതമാനമാക്കിയപ്പോള്‍ റിപ്പോ പരിധി 0.50ത്തില്‍നിന്ന് 0.75 ശതമാനമായി ഉയര്‍ത്തി

.
വന്‍കിട ബാങ്കുകള്‍ പരസ്പരം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന വായ്പയുടെ പലിശ നിരക്കാണ് ഓവര്‍നൈറ്റ് റേറ്റ്. ഈ നിരക്കില്‍ കുറവു വരുന്നതോടെ ബാങ്കുകള്‍ തമ്മിലുള്ള വായ്പയുടെ തോത് വര്‍ധിക്കുകയും വിപണിയിലേക്കുള്ള പണമൊഴുക്ക് കൂടുകയും ചെയ്യും. ചെറിയ ഇടവേളയിലേക്ക് മാത്രം റിപ്പോ നിരക്കില്‍ മാറ്റം വരുന്നതാണ് റിപ്പോ പരിധി.
7 മുതല്‍ 14 ദിവസം വരെയാണ് പുതുക്കിയ നിരക്ക് ബാധകമാകുക. ഈ സമയം തീരുന്നതോടെ പഴയ നിരക്കിലേക്ക് തന്നെ റിപ്പോ നിരക്ക് മാറും.
റിപ്പോ(ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന വായ്പയുടെ നിരക്ക്), റിവേഴ്‌സ് റിപ്പോ (ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയുടെ നിരക്ക്) എന്നിവയില്‍ മാറ്റം വരുത്തിയാണ് സാധാരണ റിസര്‍വ്് ബാങ്ക് വിപണി ഇടപെടലുകള്‍ നടത്താറ്. എന്നാല്‍ ഇത്തവണ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ യഥാക്രമം എട്ട്, ഏഴ് ശതമാനമായി മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു. മറ്റൊരു സുപ്രധാന നിരക്കായ സി.ആര്‍.ആര്‍ (ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന കരുതല്‍ തുകയുടെ അനുപാതം) നാലു ശതമാനമായും നിലനിര്‍ത്തി. ചില്ലറ വിപണിയിലെ വിലപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതെ മറ്റു രീതികളില്‍ വിപണി ഇടപെടലിന് ശ്രമിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.