Headlines
By Malakkallu Express:December 04, 2014

ലൈറ്റ് മെട്രോ പദ്ധതി ആലോചിച്ച് മാത്രമേ നടപ്പാക്കൂ -വി.കെ ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ആലോചിച്ച് മാത്രമേ നടപ്പാക്കുവെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പ്രായോഗികമാണോയെന്ന് സംശയമുണ്ട്. സാധ്യത പഠിച്ചുവരികയാണ്. റിപ്പോര്‍ട്ട് കിട്ടിയശേഷമേ പദ്ധതിയുമായി മുന്നോട്ടുപോകണോയെന്ന് തീരുമാനിക്കൂ. നടപ്പാക്കുന്നെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും വി.ശിവന്‍കുട്ടിഎം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെയായിരിക്കുമെന്നും സാമ്പത്തിക പ്രതിസന്ധികാരണം റോഡ് വികസനപദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടിവന്നിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയാണ് റോഡ് വികസനത്തിന് തടസം. സ്പീഡ് പദ്ധതിയില്‍ 23 വികസനപദ്ധതികള്‍ ലക്ഷ്യമിട്ടെങ്കിലും പണമില്ലാത്തതിനാല്‍ അഞ്ചാക്കി ചുരുക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയപാത വികസനം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. പാതയുടെ അലൈന്‍മെന്‍റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.

Filed under .

0 comments for "ലൈറ്റ് മെട്രോ പദ്ധതി ആലോചിച്ച് മാത്രമേ നടപ്പാക്കൂ -വി.കെ ഇബ്രാഹിംകുഞ്ഞ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas