By Malakkallu Express:December 04, 2014
രഞ്ജി: ഉദ്ഘാടന മത്സരത്തില്‍ കേരളം ഗോവക്കെതിരെ
കല്‍പറ്റ: ഈ സീസണില്‍ കേരളത്തിന്‍െറ ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ ഗോവയുമായി മാറ്റുരക്കും. ഈമാസം ഏഴു മുതല്‍ 10 വരെ മീനങ്ങാടി കൃഷ്ണഗിരിയിലുള്ള വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഈമാസം 21 മുതല്‍ 24 വരെ ഹൈദരാബാദുമായുള്ള മത്സരത്തിനും വയനാട് സ്റ്റേഡിയം വേദിയാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.സി. മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷ്ണഗിരി സ്റ്റേഡിയം നാടിന് സമര്‍പ്പിച്ച ശേഷമുള്ള ആദ്യ ഫസ്റ്റ് ക്ളാസ് മത്സരമാണ്
ഗോവക്കെതിരെയുള്ളത്. ഹൈദരാബാദുമായുള്ള മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും. മത്സരത്തിനായി കേരള ടീം കഴിഞ്ഞ 25 മുതല്‍ കോച്ച് സായ്രാജ് ബഹുതുലെക്കു കീഴില്‍ കൃഷ്ണഗിരിയില്‍ തീവ്ര പരിശീലനത്തിലാണ്. ഗോവന്‍ ടീം ബുധനാഴ്ച വയനാട്ടിലത്തെിയിട്ടുണ്ട്.
ഇന്ത്യയുടെ വിഖ്യാത താരം ഗുണ്ടപ്പ വിശ്വനാഥ് സീസണിലെ കേരളത്തിന്‍െറ രഞ്ജി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സചിന്‍ ബേബി ക്യാപ്റ്റനും രോഹന്‍ പ്രേം വൈസ് ക്യാപ്റ്റനുമായി 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമംഗവും ഐ.പി.എല്ലില്‍ മികച്ച യുവതാരവുമായ സഞ്ജു വി. സാംസണിന്‍െറ സാന്നിധ്യമാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. കെ.ബി. പവന്‍, അമിത് വര്‍മ, വി.എ. ജഗദീഷ്, റൈഫി വിന്‍സന്‍റ് ഗോമസ്, പി. പ്രശാന്ത്, വിനൂപ് മനോഹരന്‍, കെ. മോനിഷ്, കെ. അഭിഷേക് മോഹന്‍, പി.വി. അന്‍താഫ്, ബേസില്‍ തമ്പി, എന്‍. നിയാസ്, നിഖിലേഷ് സുരേന്ദ്രന്‍ എന്നിവരാണ് മറ്റു കേരള ടീം അംഗങ്ങള്‍.
സീസണിലെ മറ്റു രണ്ടു മത്സരങ്ങളിലും കേരളം തലശ്ശേരിയിലെ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങും.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ടി.ആര്‍. ബാലകൃഷ്ണന്‍, ജോ. സെക്രട്ടറി ജയേഷ്, വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാഫര്‍ സേട്ട്, ജനറല്‍ സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.