Headlines
By Malakkallu Express:December 08, 2014

കല്ലുമ്മക്കായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ചെറുവത്തൂര്‍: മത്സ്യസമൃദ്ധി പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരു ജലാശയങ്ങളില്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം പഞ്ചായത്ത് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നു ലഭിക്കും. 
അപേക്ഷയോടൊപ്പം പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന സമ്മതപത്രം, ലീസ് സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പി ഉള്‍ക്കൊളളിക്കണം. അപേക്ഷയില്‍ അപേക്ഷകന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 20നകം പഞ്ചായത്ത് അക്വാകള്‍ച്ചര്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കു ലഭിക്കണം. അപൂര്‍ണമായും മതിയായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കും. കോഓര്‍ഡിനേറ്റര്‍മാരുടെ പേരും ഫോണ്‍ നമ്ബറും വലിയപറമ്ബ-സജീഷ്(9745855301), പടന്ന രവീന്ദ്രന്‍ (9447736014), ചെറുവത്തൂര്‍ - സുകേഷ് (8129404471), തൃക്കരിപ്പൂര്‍- പ്രീത (9744071956).

Filed under .

0 comments for "കല്ലുമ്മക്കായ പദ്ധതി: അപേക്ഷ ക്ഷണിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas