Headlines
By Malakkallu Express:December 08, 2014

യുവതിയുടെ സമയോചിത ഇടപെടല്‍ മാലമോഷണസംഘം അറസ്റ്റില്‍

കരിവെള്ളൂര്‍: ബസ് യാത്രയ്ക്കിടെ സ്വര്‍ണമാല തട്ടിപ്പറിച്ച സംഘത്തെ യുവതിയുടെ സമയോചിത ഇടപെടലിലൂടെ പിടികൂടി.
 കരിവെള്ളൂര്‍ സ്വദേശിനി പി ബിന്ദുവിന്റെ ഇടപെടലിനെതുടര്‍ന്നാണ് തമിഴ്നാട്ടുകാരായ മേരി, സുന്ദരി എന്നിവര്‍ പിടിയിലായത്. ഇവരെ പിന്നീട് ചന്തേര പൊലീസിന് കൈമാറി.ഞായറാഴ്ചയാണ് സംഭവം. കാസര്‍കോടുനിന്നും കണ്ണൂരിലേക്കുള്ള ടൗണ്‍ ടു ടൗണ്‍ ബസില്‍ ആലാമിപ്പള്ളിയില്‍നിന്നാണ് ബിന്ദു ബസില്‍ കയറിയത്. ആദ്യം ഡ്രൈവര്‍ സീറ്റിന് പിറകിലിരുന്ന ഇരുവരും സംശയാസ്പദ സാഹചര്യത്തില്‍ പിന്നിലെ സീറ്റില്‍ വന്നിരുന്നത് ബിന്ദു ശ്രദ്ധിച്ചു. ചെറുവത്തൂരില്‍ ഇറങ്ങാന്‍ തുടങ്ങിയ മധ്യവയസ്കയുടെ മാല പൊട്ടിച്ചെടുത്തത് കണ്ട ബിന്ദു ബസ് ചന്തേര സ്റ്റേഷനില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സ്ത്രീകള്‍ കുറ്റം സമ്മതിച്ചു.ബിന്ദുവിന്റെ വീട്ടിലെത്തിയാണ് ചന്തേര പൊലീസ് മൊഴിയെടുത്തത്. അതേസമയം, കണ്ടെടുത്ത മാലയുടെ അവകാശിയെ കണ്ടെത്താനായില്ല.

Filed under .

0 comments for "യുവതിയുടെ സമയോചിത ഇടപെടല്‍ മാലമോഷണസംഘം അറസ്റ്റില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas