Headlines
By Malakkallu Express:December 21, 2014

പ്രഭാത ഭക്ഷണം തലച്ചോറിനുള്ള ഭക്ഷണം


പ്രഭാത ഭക്ഷണം തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പറയപ്പെടുന്നത്. രാത്രിയിലെ അത്താഴം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ഏകദേശം എട്ടു മണിക്കൂര്‍ വരെ നമ്മുടെ ശരീരവും, മനസും വിശ്രമിക്കുകയാണ്. പ്രഭാതഭക്ഷണം കഴിച്ചാല്‍ മാത്രമേ തലച്ചോറിനും ശരീരത്തിനും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ലഭിയക്കുകയുള്ളൂ. അതിനാല്‍ പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കരുത്. രാവിലെയാണ് നന്നായി ഭക്ഷണം കഴിക്കേണ്ടത്. രാത്രി കുറച്ച്‌ ഭക്ഷണം കഴിച്ചും ശീലിക്കണം. അതുപോലെ പ്രധാനപ്പെട്ടതാണ് അയഡിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. കൗമാരപ്രായത്തില്‍ അയഡിന്റെ കുറവു മൂലം ഗോയിറ്റര്‍ പോലുള്ള അസുഖം വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അയഡിന്‍ ചേര്‍ത്ത ഉപ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. അയഡിന്‍ ബുദ്ധിവികാസത്തിനും വളരെ ആവശ്യമാണ്.

Filed under .

0 comments for "പ്രഭാത ഭക്ഷണം തലച്ചോറിനുള്ള ഭക്ഷണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas