
വെള്ളരിക്കുണ്ട്: റബ്ബര്‍ ഇറക്കുമതി തടയുക, 175 രൂപ തറവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളരിക്കുണ്ടില്‍ സായാഹ്നധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി.മൈക്കിള്‍ അധ്യക്ഷനായിരുന്നു. കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജോര്‍ജ് പൈനാപ്പള്ളി, ഷാജി വള്ളംകുന്നില്‍, ബിജു തുളുശ്ശേരി, ജോര്‍ജ്കുട്ടി വാഴയില്‍, ചെറിയാന്‍ മടുക്കാങ്കല്‍, ജോയി മാരടി, ഷാജു പാമ്പയ്ക്കല്‍, മാത്യു കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.