By Malakkallu Express:December 07, 2014
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ നിരാഹാരസമരം അവസാനിച്ചു
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം വിതരണംചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു.)യുടെ നേതൃത്വത്തില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.
നവംബര്‍ മാസത്തെ ശമ്പളം ശനിയാഴ്ച നാലുമണിയോടെ ജീവനക്കാര്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സപ്തംബറിലെ പെന്‍ഷന്‍ കുടിശ്ശികയും വിതരണംചെയ്യുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. എന്നാല്‍, സെക്രട്ടേറിയറ്റ്‌നടയിലെ അനിശ്ചിതകാലസമരം തുടരാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. കാസര്‍കോട് ബസ്സ്‌റ്റേഷനില്‍ സമരംനടത്തിവന്ന കെ.കുഞ്ഞിരാമനും കെ.ഗണേശനും നാരങ്ങനീരുനല്കി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മോഹന്‍കുമാര്‍ പാടി സമരം അവസാനിപ്പിച്ചു. പി.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. വി.പി.നാരായണന്‍, കെ.രാമകൃഷ്ണന്‍, സി.ബാലകൃഷ്ണന്‍, വിശ്വനാഥ നായ്ക്, എം.എസ്.കൃഷ്ണകുമാര്‍, പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.വി.രതീശന്‍ സ്വാഗതം പറഞ്ഞു.

