
ബാങ്കോക്: തായ്ലന്‍ഡില്‍നിന്ന് ചൈനയിലേക്ക് പോയ എയര്‍ ഏഷ്യ ഫ്ളൈറ്റ് കാമുകീകാമുകന്മാരുടെ "ആക്രമണ'ത്തെതുടര്‍ന്ന് തിരിച്ചിറക്കി. ഇരുവര്‍ക്കും വെവ്വേറെ സീറ്റ് നല്‍കിയതിനെ ചൊല്ലിയായിരുന്നു വാഗ്വാദം തുടങ്ങിയത്. ഒടുവില്‍ യാത്രക്കാരി വിമാനജീവനക്കാരിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു. വിമാനം തകര്‍ക്കുമെന്ന് ഇവര്‍ക്കൊപ്പമുള്ള യാത്രക്കാരന്‍ ഭീഷണിമുഴക്കി. ഇതോടെ പൈലറ്റ് വിമാനം ഡോണ്‍ മുയ്യാങ് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലേക്ക് പോവുകയായിരുന്ന തായ് എയര്‍ ഏഷ്യയുടെ ഫ്ളൈറ്റില്‍ 174 യാത്രക്കാരുണ്ടായിരുന്നു. ഗ്രൂപ്പ് ടൂറിന്റെ ഭാഗമായി യാത്രചെയ്യുകയായിരുന്നവരാണ് പ്രശ്നമുണ്ടാക്കിയത്.