Headlines
By Malakkallu Express:December 14, 2014

യുണൈറ്റഡ് കുതിച്ചു, ലിവര്‍പൂള്‍ കിതയ്ക്കുന്നു

യുണൈറ്റഡ് കുതിച്ചു, ലിവര്‍പൂള്‍ കിതയ്ക്കുന്നുലണ്ടന്‍: ലിവര്‍പൂളിന്റെ നെഞ്ചിലേക്ക് മൂന്നു ഗോള്‍ പറത്തിവിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിക്കുന്നു. 16 റൗണ്ട് അവസാനിച്ചപ്പോള്‍ 16 കളിയില്‍ നിന്നും 31 പോയിന്റുമായി ലൂയിസ് വാന്‍ ഗാലിന്റെ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് പിടിമുറുക്കി. തോല്‍വിയോടെ 21 പോയിന്റ് മാത്രമുള്ള ലിവര്‍പൂള്‍ ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്ത് തുടര്‍ന്നു. വെയ്ന്‍ റൂണി, യുവാന്‍ മറ്റ, റോബിന്‍ വാന്‍പേഴ്സി എന്നിവര്‍ യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. 16-ാം റൗണ്ട് അവസാനിച്ചപ്പോള്‍ കിരീടമോഹികളായ ചെല്‍സി, മാഞ്ചസ്റ്റര്‍ ടീമുകളും മുന്നേറുകയാണ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെല്‍സി രണ്ടു ഗോളിന് ഹള്‍ സിറ്റിയെ പരാജയപ്പെടുത്തിയപ്പോള്‍ ലീസെസ്റ്റര്‍ സിറ്റിയെ ഒരു ഗോളിന് മറികടന്നായിരുന്നു സിറ്റിയുടെ മുന്നേറ്റം.

ഒന്നാമതുള്ള ചെല്‍സിക്ക് 39ഉം രണ്ടാം സ്ഥാനക്കാരായ സിറ്റിക്ക് 36 പോയിന്റുമാണുള്ളത്. ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ നാലു ഗോളിന് നിലംപരിശാക്കിയ അഴ്സണല്‍ 26 പോയിന്റുമായി ആറാം സ്ഥാനത്ത് നിലയുറപ്പിച്ചു. ബേണ്‍ലിയോട് ഒരു ഗോളിന് തോറ്റ സൗതാംപ്ടണ്‍ അഞ്ചാം പടിയിലേക്കു പതിച്ചു.നിറഞ്ഞുകളിച്ച ഏഡെന്‍ ഹസാര്‍ഡായിരുന്നു ചെല്‍സിയുടെ വിജയശില്‍പ്പി. ഒരു ഗോള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു ഈ ബല്‍ജിയന്‍ താരം. സ്പാനിഷ് സ്ട്രൈക്കര്‍ ദ്യേഗോ കോസ്റ്റയുടെ വകയായിരുന്നു ചെല്‍സിയുടെ രണ്ടാം ഗോള്‍.കഴിഞ്ഞ ആഴ്ച സീസണിലെ ആദ്യ തോല്‍വി, ന്യൂകാസില്‍ യുണൈറ്റഡിനോട് ഏറ്റുവാങ്ങിയ ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ മികച്ച തിരിച്ചുവരവുനടത്തി. ഹസാര്‍ഡിലൂടെ കളിയുടെ ആദ്യ നിമിഷങ്ങളില്‍ത്തന്നെ ചെല്‍സി മുന്നിലെത്തി. ഫിലിപ് ലൂയിസിനെ ഫൗള്‍ചെയ്തതിന് ഹള്‍ സിറ്റിയുടെ ടോം ഹഡ്ല്‍സ്റ്റെണ്‍ ചുവപ്പുകാര്‍ഡ് കിട്ടി പുറത്താകുകയും ചെയ്തതോടെ ചെല്‍സി കളി പൂര്‍ണമായും വരുതിയിലാക്കി.

രണ്ടാം പകുതിയിലായിരുന്നു കോസ്റ്റയുടെ ഗോള്‍. ഇതോടെ കോസ്റ്റയ്ക്ക് സീസണില്‍ 12 ഗോളായി.ചെല്‍സിക്കുപിന്നില്‍ വീറോടെ പൊരുതുന്ന സിറ്റി ഫ്രാങ്ക് ലംപാര്‍ഡിന്റെ ഗോളിലാണ് അവസാന സ്ഥാനക്കാരായ ലീസെസ്റ്ററിനെ മറികടന്നത്. പക്ഷേ, രണ്ടു പ്രധാന താരങ്ങള്‍ക്ക് പരിക്കേറ്റത് സിറ്റിക്ക് തിരിച്ചടിയായി. കളി തുടങ്ങുംമുമ്പുള്ള പരിശീലനത്തിനിടെ എഡിന്‍ സെകോയ്ക്കും മത്സരത്തിനിടെ വിന്‍സന്റ് കൊമ്പനിക്കും പരിക്കേറ്റു.ജയമില്ലാതെ തുടര്‍ച്ചയായ പത്താം മത്സരത്തിനിറങ്ങിയ ലീസെസ്റ്റര്‍ തുടക്കത്തില്‍ സിറ്റിയെ വിഷമിപ്പിച്ചു. എന്നാല്‍ ആദ്യപകുതി തീരാന്‍ അഞ്ചുമിനിറ്റ് ശേഷിക്കെ ലംപാര്‍ഡ് ലീസെസ്റ്ററിന്റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. സമീര്‍ നസ്റിയുടെ പാസില്‍നിന്നായിരുന്നു ലംപാര്‍ഡിന്റെ ഗോള്‍.

ലംപാര്‍ഡിന്റെ ലീഗിലെ 175-ാം ഗോളായിരുന്നു ഇത്. ചെല്‍സിയെ കഴിഞ്ഞ മത്സരത്തില്‍ വീഴ്ത്തിയ ന്യൂകാസിലിനെ അഴ്സണല്‍ സ്വന്തം തട്ടകത്തില്‍വച്ച് തകര്‍ത്തുകളഞ്ഞു. ഒളിവര്‍ ജിറൗദിന്റെയും സാന്റി കസോര്‍ളയുടെയും ഇരട്ട ഗോളായിരുന്നു അഴ്സണലിനു മികച്ച ജയം നല്‍കിയത്. അയോസെ പെരെസിന്റെ വകയായിരുന്നു ന്യൂകാസിലിന്റെ ആശ്വാസം. 23 പോയിന്റുള്ള ന്യൂകാസില്‍ ഏഴാം സ്ഥാനത്താണ്.ഒരു ഘട്ടത്തില്‍ ചെല്‍സിക്കുവരെ ഭീഷണി ഉയര്‍ത്തിയ സൗതാംപ്ടണ്‍ തുടര്‍തോല്‍വികളോടെ പടിയിറങ്ങി. ബാര്‍ണെസിന്റെ ഗോളിനാണ് ബേണ്‍ലി സൗതാംപ്ടണെ വീഴ്ത്തിയത്.

Filed under .

0 comments for "യുണൈറ്റഡ് കുതിച്ചു, ലിവര്‍പൂള്‍ കിതയ്ക്കുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas