Headlines
By Malakkallu Express:December 14, 2014

പിഎസ്സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം കൊച്ചിയില്‍ തുറന്നു

കൊച്ചി: പിഎസ്സി പരീക്ഷകള്‍ക്കു ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം തൊഴിലില്ലായ്മയുടെ രൂക്ഷതയാണു കാണിക്കുന്നതെന്ന് ഗവര്‍ണര്‍ ജ. പി സദാശിവം. പിഎസ്സിയുടെ മൂന്നാമത് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള പബ്ലിക് സര്‍വീസ് കമീഷന്റെ പ്രവര്‍ത്തനം മറ്റ് പബ്ലിക് സര്‍വീസ് കമീഷനുകള്‍ക്ക് അനുകരണീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പബ്ലിക് സര്‍വീസ് കമീഷന്റെ ഓണ്‍ ലൈന്‍ പരീക്ഷാകേന്ദ്രം എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷന്റെ കിഴക്കേ കവാടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിഎസ്സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായി.പിഎസ്സി ഓണ്‍ലൈന്‍  പരീക്ഷാകേന്ദ്രം  കൊച്ചിയില്‍ തുറന്നു

കെ സുരേഷ്കുമാര്‍, അഡ്വ. വി എസ് ഹരീന്ദ്രനാഥ്, പി ജമീല, ആര്‍ ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു. പിഎസ്സി സെക്രട്ടറി പി സി ബിനോയ് സ്വാഗതവും എറണാകുളം സെന്റര്‍ നോഡല്‍ ഓഫീസര്‍ കെ ജി പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.ഒരുസമയം 210 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഇവിടെയുണ്ട്. പരീക്ഷ എങ്ങനെ എഴുതണമെന്ന് പരിചയപ്പെടുന്നതിനുള്ള സംവിധാനവുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ മുഴുവന്‍സമയവും ക്യാമറാ നിരീക്ഷണത്തിലായിരിക്കും.

Filed under .

0 comments for "പിഎസ്സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം കൊച്ചിയില്‍ തുറന്നു "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas